വെടിനിർത്തൽ പ്രഖ്യാപനങ്ങളില്ലാതെ ട്രംപ് – സെലൻസ്കി കൂടിക്കാഴ്ചയിൽ യുക്രെയ്ന് ഭാവിയിൽ സുരക്ഷ ഉറപ്പാക്കാൻ ധാരണയായി. അമേരിക്ക-റഷ്യ -യുക്രെയ്ൻ ത്രികക്ഷി യോഗം നടത്താനും തീരുമാനമായിട്ടുണ്ട്. കൂടിക്കാഴ്ചയിൽ സെലൻസ്കി -പുടിൻ ചർച്ചയ്ക്ക് ട്രംപ് അവസരമൊരുക്കുമെന്നും അറിയിച്ചു. രണ്ടാഴ്ചക്കുള്ളിൽ കൂടികാഴ്ച നടക്കുവാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
സെലൻസ്കിയുമായി നടത്തിയ ചർച്ചയിൽ സമാധാനത്തിനായി യുക്രെയ്ൻ വിട്ടുവീഴ്ചകൾ ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ ഡൊണെട്സ്ക് വിട്ടുകിട്ടണമെന്ന പുടിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് സെലൻസ്കി ഇതിനോട് പ്രതികരിച്ചു. അതേസമയം വെടിനിർത്തലല്ല, ശാശ്വത സമാധാനമാണ് യുക്രെയ്ൻ ആഗ്രഹിക്കുന്നതെന്ന് സെലൻസ്കി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ താൽപ്പര്യപ്പെടുന്നുണ്ടെന്ന് ട്രംപിനെയും ലോകത്തെയും ബോധ്യപ്പെടുത്തുക എന്നതാണ് സെലൻസ്കിയുടെ ലക്ഷ്യം.
കഴിഞ്ഞദിവസം അലാസ്കയിൽവച്ച് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ യുക്രയ്ൻ വിഷയത്തിൽ അന്തിമ ധാരണയിൽ എത്തിയിരുന്നില്ല. യൂറോപ്യൻ നേതാക്കളൊടൊപ്പമുള്ള കൂടികാഴ്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. പുടിനുമായുള്ള ചർച്ചയ്ക്കുശേഷം അദ്ദേഹം മുന്നോട്ടുവച്ച ആവശ്യങ്ങൾ ട്രംപ് സെലൻസ്കിയെ അറിയിച്ചിരുന്നു.
അതേസമയം, അമേരിക്ക-റഷ്യ -യുക്രെയ്ൻ ത്രികക്ഷി യോഗം നടത്താൻ തീരുമാനിച്ചതും ശ്രദ്ധേയമാണ്. ചർച്ചകൾക്കിടെ പുടിനുമായി 40 മിനിറ്റ് ട്രംപ് ഫോണിൽ സംസാരിച്ചു. സമാധാന കരാർ യാഥാർഥ്യമാക്കേണ്ടത് സെലൻസ്കിയുടെ ഉത്തരവാദിത്വമാണെന്നാണ് ട്രംപ് പ്രതികരിച്ചത്. എന്നാൽ സെലെൻസ്കിക്ക് അത് എളുപ്പം അംഗീകരിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.
ട്രംപ് – സെലൻസ്കി കൂടിക്കാഴ്ചയിൽ സുപ്രധാന വിഷയങ്ങൾ ചർച്ചയായി. കൂടിക്കാഴ്ചയിൽ, യുക്രെയ്ന് ഭാവിയിൽ സുരക്ഷ ഉറപ്പ് നൽകാൻ ധാരണയായിട്ടുണ്ട്. വൈറ്റ് ഹൗസിൽ നടന്ന ചർച്ചയിൽ വിവിധ വിഷയങ്ങൾ ഉന്നയിച്ചു.
സെലൻസ്കി -പുടിൻ കൂടിക്കാഴ്ചയ്ക്ക് ട്രംപ് അവസരം ഒരുക്കുമെന്നുള്ള പ്രഖ്യാപനം ശ്രദ്ധേയമാണ്. ഈ കൂടിക്കാഴ്ച ഉടൻ ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു. രണ്ടാഴ്ചക്കുള്ളിൽ കൂടികാഴ്ച നടക്കാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.
Story Highlights : Trump-Zelensky meeting without ceasefire announcements