അമേരിക്കന് മുന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമമുണ്ടായി. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ ഗോള്ഫ് ക്ലബിലാണ് സംഭവം നടന്നത്. അന്പത്തിയെട്ടുകാരനായ ആക്രമിയെ സീക്രട്ട് സര്വീസ് കസ്റ്റഡിയിലെടുത്തു. താന് സുരക്ഷിതനാണെന്ന് ട്രംപ് പ്രതികരിച്ചു.
ട്രംപ് ഗോള്ഫ് കളിക്കുന്നതിന് 400 മീറ്റര് അകലെ കുറ്റിച്ചെടികള്ക്കിടയില് സംശയാസ്പദമായ ഒരു വസ്തു യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്പ്പെട്ടു. സൂക്ഷ്മ നിരീക്ഷണത്തില് അത് ഒരു തോക്കിന്റെ അഗ്രഭാഗമാണെന്ന് മനസിലായി. രഹസ്യാന്വേഷണ വിഭാഗം അടുത്തേക്ക് എത്തിയപ്പോള് അക്രമി ഓടിരക്ഷപ്പെടാന് ശ്രമിച്ചെങ്കിലും അവര് വെടിയുതിര്ത്ത് ഇയാളെ പിടികൂടി.
വെറും 9 ആഴ്ചകള്ക്കുള്ളിലാണ് ട്രംപിനെതിരെ രണ്ടാമത്തെ വധശ്രമമുണ്ടായത്. ജൂലൈ 13ന് പെന്സില്വാനിയയിലെ തെരഞ്ഞെടുപ്പ് റാലിയില് ട്രംപിന്റെ ചെവിയില് വെടിയേറ്റ് പരുക്കേറ്റിരുന്നു. ആക്രമണങ്ങള് തളര്ത്തില്ലെന്നും ശക്തമായി തെരഞ്ഞെടുപ്പ് പ്രചാരണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. അക്രമിയില് നിന്ന് AK47, ഗോപ്രോ ക്യാമറ എന്നിവ പൊലീസ് പിടികൂടിയിട്ടുണ്ട്.
Story Highlights: Former US President Donald Trump survives second assassination attempt in Florida golf club