പുടിനെതിരെ ട്രംപിന്റെ രൂക്ഷവിമർശനം; റഷ്യൻ എണ്ണയ്ക്ക് തീരുവ ഭീഷണി

നിവ ലേഖകൻ

Trump Putin Russia Oil Tariffs

യുക്രൈനിലെ വെടിനിർത്തൽ ചർച്ചകളിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ നിലപാടിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചു. സെലൻസ്കിയുടെ വിശ്വാസ്യതയെ പുടിൻ ചോദ്യം ചെയ്തതാണ് ട്രംപിന്റെ അമർഷത്തിന് കാരണം. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുടിന്റെ നിലപാടിൽ തനിക്ക് ദേഷ്യമുണ്ടെന്ന് എൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. പുടിനുമായുള്ള നല്ല ബന്ധം അവസാനിക്കുന്നുവെന്നും അദ്ദേഹം സൂചന നൽകി. ഈ ആഴ്ച തന്നെ പുടിനുമായി സംസാരിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു.

തനിക്ക് അമർഷമുണ്ടെന്നും അതിനെന്താണ് കാരണമെന്നും പുടിന് നല്ല ബോധ്യമുണ്ടെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ശരിയായ തീരുമാനമെടുക്കാൻ പുടിൻ തയ്യാറായാൽ ഈ ദേഷ്യമൊക്കെ മാറി പുടിനുമായുള്ള നല്ല ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് റഷ്യയ്ക്കും പുടിനും കനത്ത താക്കീതാണ് ട്രംപ് നൽകിയിരിക്കുന്നത്. റഷ്യയ്ക്കോ തനിക്കോ യുക്രൈനിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, അതിന് കാരണം റഷ്യയെന്ന് തോന്നിയാൽ റഷ്യൻ എണ്ണയ്ക്ക് രണ്ടാംഘട്ട തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

  യൂത്ത് കോൺഗ്രസ് ഫണ്ട് വിവാദം: ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ

സെലൻസ്കി സ്വേച്ഛാധിപതിയാണെന്നും യുദ്ധം തീരാത്തതിന്റെ ഉത്തരവാദിത്തം സെലൻസ്കിക്കെന്നും പറഞ്ഞ ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് പുടിനെതിരെ അതൃപ്തി പ്രകടിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Story Highlights: US President Donald Trump criticized Russian President Vladimir Putin’s stance on the Ukraine ceasefire talks and threatened secondary tariffs on Russian oil.

Related Posts
അലാസ്ക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുടിൻ മോദിയുമായി ഫോണിൽ; സമാധാന ശ്രമങ്ങൾക്ക് പിന്തുണ തേടി
Russia Ukraine conflict

അലാസ്ക കൂടിക്കാഴ്ചയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി Read more

യുദ്ധം അവസാനിപ്പിക്കാൻ ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് വിട്ടുനൽകണമെന്ന് ട്രംപ്; ആവശ്യം നിരസിച്ച് സെലെൻസ്കി
Ukraine Russia conflict

യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ, ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് വിട്ടുനൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് Read more

  സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ; അന്വേഷണം ആരംഭിച്ചു
യുക്രെയ്ൻ ചർച്ചയിൽ അന്തിമ കരാറായില്ല; പുരോഗതിയുണ്ടെന്ന് ട്രംപ്
Ukraine peace talks

യുക്രെയ്ൻ വിഷയത്തിൽ അലാസ്കയിൽ നടന്ന ചർച്ചയിൽ അന്തിമ സമാധാന കരാറായില്ല. റഷ്യൻ പ്രസിഡന്റ് Read more

അലാസ്ക ഉച്ചകോടി: ട്രംപ്-പുടിൻ കൂടിക്കാഴ്ച ഇന്ന്

യുക്രെയ്ൻ വിഷയത്തിൽ ചർച്ചകൾക്കായി ട്രംപും പുടിനും ഇന്ന് അലാസ്കയിൽ കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ Read more

ജയ്ശങ്കർ റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ചക്ക് സാധ്യത
India Russia relations

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അടുത്തയാഴ്ച റഷ്യ സന്ദർശനം നടത്തും. റഷ്യൻ വിദേശകാര്യ Read more

ട്രംപ് – പുടിൻ ഉച്ചകോടി അലാസ്കയിൽ; വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു
Trump Putin summit

റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി ട്രംപ് - പുടിൻ ഉച്ചകോടി Read more

ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ വേണ്ടെന്ന് ട്രംപ്; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ
India US trade talks

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യ. തീരുവ വിഷയത്തിൽ തീരുമാനമാകുന്നതുവരെ ചർച്ചകൾ Read more

  കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം
ട്രംപിന്റെ ഭീഷണിയ്ക്ക് ഇന്ത്യയുടെ മറുപടി: റഷ്യയുമായുള്ള വ്യാപാരത്തില് ഇരട്ടത്താപ്പെന്ന് വിമർശനം
India US trade relations

അമേരിക്ക കൂടുതൽ താരിഫ് ചുമത്തുമെന്ന ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ രംഗത്ത്. യുക്രൈൻ സംഘർഷത്തിന് Read more

റഷ്യയിൽ തുടർച്ചയായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
Russia earthquake

റഷ്യയിൽ ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങൾ. റിക്ടർ സ്കെയിലിൽ 7.4 വരെ തീവ്രത Read more

റഷ്യയുമായുള്ള എണ്ണ ഇടപാട്: ഇന്ത്യയ്ക്കും ചൈനയ്ക്കും ഉപരോധ ഭീഷണിയുമായി നാറ്റോ
Russia oil trade

റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിൽ ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ Read more