ട്രംപിന്റെ പുതിയ തീരുമാനങ്ങൾ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ചുമത്തലാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നിന്നാണ് ഈ പ്രഖ്യാപനം വന്നത്. 10 ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ മുതൽ വിയറ്റ്നാമിനുള്ള 46 ശതമാനം വരെയാണ് ഈ നികുതികൾ.
ഈ മാസം ഒൻപത് മുതൽ പുതിയ തീരുവകൾ പ്രാബല്യത്തിൽ വരും. രാജ്യാന്തര അടിയന്തര സാമ്പത്തിക ശക്തി ചട്ടത്തിന്റെ ഭാഗമായാണ് ഈ നയമെന്ന് ട്രംപ് വ്യക്തമാക്കി. നിലവിലെ വ്യാപാരക്കമ്മിയെ ദേശീയ അടിയന്തരാവസ്ഥയായിട്ടാണ് ട്രംപ് വിശേഷിപ്പിച്ചത്.
അമേരിക്കയ്ക്ക് പുതുജന്മം നൽകുമെന്ന വാഗ്ദാനത്തോടെയാണ് ട്രംപ് തന്റെ പ്രഖ്യാപനം ആരംഭിച്ചത്. അമേരിക്കയെ കൂടുതൽ ശക്തമാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ഈ നികുതികൾ എന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ സ്വപ്നങ്ങൾ വിദേശികൾ തകർത്തെന്ന് ആരോപിച്ച ട്രംപ്, തൊഴിലവസരങ്ങൾ അവർ അപഹരിച്ചെന്നും കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങൾക്ക് മേൽ പ്രത്യേക നികുതികൾ ഏർപ്പെടുത്തിയതിന്റെ കാരണങ്ങൾ ട്രംപ് വിശദീകരിച്ചു. ഓരോ രാജ്യവും അമേരിക്കയ്ക്ക് മേൽ ചുമത്തുന്നത് അമിത നികുതിയാണെന്നും എന്നാൽ താൻ പ്രഖ്യാപിക്കുന്നത് ഡിസ്കൗണ്ടഡ് നികുതി മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പകരച്ചുങ്കമെന്ന ആശയത്തിലാണ് തന്റെ നീക്കമെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾക്ക് പ്രത്യേക താരിഫ് നിരക്കുകൾ പ്രഖ്യാപിച്ചു. ചൈനയ്ക്ക് 34%, യൂറോപ്യൻ യൂണിയന് 20%, വിയറ്റ്നാമിന് 46%, ജപ്പാന് 24%, ഇന്ത്യയ്ക്ക് 26% എന്നിങ്ങനെയാണ് തീരുവ നിരക്കുകൾ. ഇന്ത്യൻ പ്രധാനമന്ത്രി തന്റെ ഉറ്റ സുഹൃത്താണെങ്കിലും ഇന്ത്യ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 52% നികുതി ചുമത്തുന്നതിനാൽ താൻ 26% നികുതി പ്രഖ്യാപിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
കാര്യകാരണ സഹിതമാണ് നീണ്ട പ്രഖ്യാപനം.എന്തുകൊണ്ട് ഓരോ രാജ്യത്തിനും പ്രത്യേക നികുതി. എന്ന് പറഞ്ഞാണ് എണ്ണിയെണ്ണിനികുതിനിരക്കുകൾ പുറത്തുവിട്ടത്.പ്രത്യേക താരിഫ് സ്ലാബിൽ പെട്ട ഓരോ രാജ്യവും അമേരിക്കയ്ക്ക് മേൽ ചുമത്തുന്നത് അമിത നികുതിയാണെന്നും എന്നാൽ നമ്മൾ ഒരു ഡിസ്കൗണ്ടഡ് നികുതി മാത്രമാണ് പ്രഖ്യാപിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അങ്ങനെ ഒരു വിശാല മനസ്കനായി തന്നെത്തന്നെ അവതരിപ്പിച്ചായിരുന്നു പുത്തൻ താരിഫ് പട്ടികയിലേക്ക് ട്രംപ് നീങ്ങിയത്.എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനമുണ്ടാകും എന്ന ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തെ അന്വർഥമാക്കുന്ന തരത്തിലാണ് പകരച്ചുങ്കമെന്ന ലോജിക്കിലേക്കാണ് ട്രംപ് നീങ്ങിയത്.
ആദ്യ പണി ചൈനയ്ക്ക്.”ചൈന നമുക്ക് ചുമത്തുന്നത് 67 ശതമാനം.എന്നാൽ വെറും 34 ശതമാനം മാത്രമാണ് നമ്മൾ ചൈനയ്ക്ക് മേൽ ചുമത്തുക.യൂറോപ്യൻ യൂണിയനുമായി നമുക്ക് നല്ല ചങ്ങാത്തമുണ്ട് അതുകൊണ്ട് വെറും 20 ശതമാനം മാത്രമാണ് അവർക്ക് പകരച്ചുങ്കം.വിയറ്റ്നാമികളെ എനിക്കേറെ ഇഷ്ടമാണ് അതുകൊണ്ട് അവർക്ക് 46 ശതമാനം,ജപ്പാന്റെ കാര്യത്തിൽ തെറ്റ് പറയാനാവില്ല,അവർക്കിരിക്കട്ടെ 24 ശതമാനം.ഇനി ഇന്ത്യ,അവിടുത്തെ പ്രധാനമന്ത്രി ഈ അടുത്തിടെ ഇവിടെ വന്നിരുന്നു, അദ്ദേഹം എന്റെ ബെസ്റ്റ് ഫ്രണ്ടുമാണ്, പക്ഷേ 52 ശതമാനം തീരുവയാണ് അവർ നമ്മുടെ ഉത്പന്നങ്ങൾക്ക് ചുമത്തുന്നത്.എന്നാൽ ഞാൻ വെറും 26 ശതമാനം നികുതിയാണ് ഇന്ത്യക്ക് മേൽ ചുമത്തുന്നത്’.ഇങ്ങനെയാണ് വിവിധ രാജ്യങ്ങൾക്കുള്ള കസ്റ്റമൈസ്ഡ് താരിഫ് പ്രഖ്യാപനം.
അമേരിക്കൻ കാർഷികോത്പന്നങ്ങൾക്ക് മേൽ ഇന്ത്യ 100% തീരുവ ചുമത്തുന്നതിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് വിമർശിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് അമേരിക്കൻ വിപണികൾ തകർന്നടിഞ്ഞു. സ്വർണവില ഔൺസിന് 3,200 ഡോളറിനടുത്തെത്തി.
ട്രംപിന്റെ പ്രഖ്യാപനങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് മുൻ ആർബിഐ ഗവർണർ ഡോ. രഘുറാം രാജൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ നയങ്ങൾ ആരെയൊക്കെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
Story Highlights: President Trump announced new reciprocal tariffs on various countries, impacting global markets and raising concerns among experts.