ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ബംഗ്ലാദേശ് സർക്കാരിനുള്ള എല്ലാ സഹായങ്ങളും നിർത്തിവയ്ക്കാൻ ട്രംപ് ഉത്തരവിട്ടു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് (USAID), കോൺട്രാക്റ്റുകൾ, ഗ്രാന്റുകൾ, സഹകരണ കരാറുകൾ എന്നിവയെല്ലാം നിർത്താനാണ് അതിന്റെ പങ്കാളികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ ഈ തീരുമാനം ബംഗ്ലാദേശിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
ബംഗ്ലാദേശിലെ എല്ലാ പ്രോജക്ടുകളും നിർത്തിവയ്ക്കണമെന്ന് USAID പങ്കാളികളോട് നിർദ്ദേശിച്ചിരിക്കുന്നത് ട്രംപിന്റെ സമീപകാല എക്സിക്യൂട്ടീവ് ഉത്തരവ് ഉദ്ധരിച്ചുകൊണ്ടാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ്, ബംഗ്ലാദേശ് കരാറുകൾക്ക് കീഴിൽ നൽകുന്ന സബ്സിഡികൾ, സഹകരണ കരാറുകൾ അല്ലെങ്കിൽ മറ്റ് സഹായങ്ങൾ എന്നിവ ഉടനടി നിർത്താനോ താൽക്കാലികമായി നിർത്താനോ എല്ലാ യു.എസ്.എ.ഐ.ഡി പങ്കാളികളോടും ഉത്തരവിട്ടിട്ടുണ്ട്. മുഹമ്മദ് യുനുസ് സർക്കാരിനുള്ള എല്ലാ സഹായപദ്ധതികളും നിർത്താനാണ് ട്രംപിന്റെ ഉത്തരവ്.
വിദേശ രാജ്യങ്ങൾക്കുള്ള സഹായധനം വിലയിരുത്തുന്നതിനായി 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിനെതിരായി യുഎസ് ഏജൻസിയുടെ ഈ നടപടി. ഇതിനകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുമായി പൊരുതുന്ന ബംഗ്ലാദേശ്, യുഎസ് സഹായം താൽക്കാലികമായി നിർത്തിവച്ചാൽ കൂടുതൽ പ്രധാന വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ. യുഎസ് സഹായം നിർത്തിവയ്ക്കുന്ന തീരുമാനം പലരെയും ഞെട്ടിച്ചിരിക്കുകയാണ്.
Story Highlights: Donald Trump halts US aid to Bangladesh amidst economic crisis.