ചൈനയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. അമേരിക്കയ്ക്കെതിരെ ചൈന ചുമത്തിയ 34 ശതമാനം തീരുവ പിൻവലിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ചൈനയ്ക്ക് മേൽ 50 ശതമാനം അധിക തീരുവ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ പ്രഖ്യാപനത്തെ തുടർന്ന് ആഗോള ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി.
ട്രംപിന്റെ തീരുവ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന വ്യക്തമാക്കി. 48 മണിക്കൂറിനകം തീരുവ നടപടി പിൻവലിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് ആഗോള ഓഹരി വിപണികളിൽ വൻ തകർച്ചയാണ് ഉണ്ടായത്. കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണിതെന്നാണ് വിലയിരുത്തൽ.
അമേരിക്കയിൽ സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും ഉണ്ടാകുമെന്ന ആശങ്കയും വിപണികളെ സ്വാധീനിച്ചു. ബ്രിട്ടൻ ഓഹരി സൂചികയിൽ ഒരു വർഷത്തിനിടെ ഏറ്റവും വലിയ പ്രതിദിന ഇടിവാണ് രേഖപ്പെടുത്തിയത്. ഫ്രാങ്ക്ഫർട്ട്, ഹോങ്കോംഗ് ഓഹരി സൂചികകളിലും ഇടിവ് പ്രകടമായി.
Story Highlights: US President Donald Trump threatened to impose an additional 50% tariff on China unless it withdraws the 34% tariff imposed on America.