യുക്രെയ്നിലെ യുദ്ധസമയത്ത് തെരഞ്ഞെടുപ്പ് നടത്താൻ സെലൻസ്കി തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തെ സേച്ഛാധിപതിയെന്ന് വിശേഷിപ്പിച്ചു. റഷ്യ നൽകുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രംപ് പ്രതികരിക്കുന്നതെന്ന് സെലൻസ്കി തിരിച്ചടിച്ചു. യുക്രെയ്ൻ നിയമമനുസരിച്ച് യുദ്ധസമയത്ത് തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധവിരാമ ചർച്ചകളിൽ നിന്ന് യുക്രെയ്നെ ആരും ഒഴിവാക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പ്രതികരിച്ചു.
യുക്രെയ്നിലെ സംഘർഷവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗം വിളിച്ചുചേർക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു. പതിനഞ്ചോളം യൂറോപ്യൻ രാജ്യങ്ങൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസം മുമ്പ് മക്രോണിന്റെ നേതൃത്വത്തിൽ നടന്ന അടിയന്തര യോഗത്തിന് പിന്നാലെയാണ് വീണ്ടും യോഗം ചേരുന്നത്. യുക്രെയ്നിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ അമേരിക്ക നിരസിച്ചു.
റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റിയാദിൽ അമേരിക്കയും റഷ്യയും ഉന്നതതല ചർച്ച നടത്തി. യുക്രെയ്ൻ പ്രതിനിധികളെ ചർച്ചക്ക് ക്ഷണിക്കാത്തതിനെതിരെ വിമർശനമുയർന്നു. ഏത് രാജ്യത്തിനും ഉഭയകക്ഷി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അവകാശമുണ്ടെന്നും സെലൻസ്കി പറഞ്ഞു. റഷ്യയുമായി അമേരിക്ക നേരിട്ട് ചർച്ച നടത്തിയത് പുടിനെ ഒറ്റപ്പെടലിൽ നിന്ന് കരകയറ്റാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Donald Trump labels Ukrainian President Volodymyr Zelenskyy a “dictator” for not holding elections during wartime, sparking criticism.