പി.ആര്‍. ശ്രീജേഷിന്റെ 16-ാം നമ്പര്‍ ജഴ്സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ; ജൂനിയര്‍ ടീം പരിശീലകനാകും

Anjana

PR Sreejesh Hockey India

പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പര്‍ പി. ആര്‍. ശ്രീജേഷിന് രാജ്യം ആദരവ് അര്‍പ്പിക്കുന്നു. രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജഴ്‌സി ധരിച്ച് കളിച്ച മലയാളി താരത്തിന്റെ ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചതായി അറിയിച്ചു. പാരീസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, പാരീസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് അറിയിച്ചതനുസരിച്ച്, ശ്രീജേഷ് ഇനി ദേശീയ ജൂനിയർ ഹോക്കി ടീമിന്‍റെ പരിശീലകനായി ചുമതലയേല്‍ക്കും. സീനിയർ ടീമില്‍ നിന്ന് 16-ാം നമ്പർ ജഴ്‌സി പിന്‍വലിക്കുമെങ്കിലും ജൂനിയർ ടീമിൽ അത് തുടരും. ശ്രീജേഷിന്റെ മാര്‍ഗനിര്‍ദേശത്തില്‍ ജൂനിയർ ടീമിൽ പുതിയൊരു പിആര്‍ ശ്രീജേഷിനെ രൂപപ്പെടുത്തുമെന്നും ആ കളിക്കാരന്‍ 16-ാം നമ്പർ ജേഴ്‌സി ധരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍കീപ്പറായി വിലയിരുത്തപ്പെടുന്ന ശ്രീജേഷ്, ഒളിമ്പിക്സ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രിട്ടനെതിരെയും വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെതിരെയും നിര്‍ണായക സേവുകളിലൂടെ ടീമിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. പത്ത് പേരായി ചുരുങ്ങിയ സാഹചര്യത്തിലും ശ്രീജേഷിന്‍റെ നിശ്ചയദാര്‍ഢ്യം ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായി.

Story Highlights: Hockey India retires PR Sreejesh’s jersey number 16 as tribute to his Olympic achievements

Leave a Comment