ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി ‘ഹരിവരാസനം’ റേഡിയോ

Anjana

Harivarasanam Internet Radio

ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയൊരു സംരംഭം ആരംഭിക്കുന്നു. ശബരിമല തീർത്ഥാടകർക്കും വിശ്വാസികൾക്കുമായി സന്നിധാനത്ത് ഇൻറർനെറ്റ് റേഡിയോ പ്രക്ഷേപണം തുടങ്ങുകയാണ്. ‘ഹരിവരാസനം’ എന്ന പേരിലുള്ള ഈ റേഡിയോ സേവനം ലോകത്തെവിടെയിരുന്നും കേൾക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത.

24 മണിക്കൂറും പ്രക്ഷേപണം ചെയ്യുന്ന ഈ റേഡിയോയിൽ ശബരിമലയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, പ്രത്യേക സെഗ്മെന്റുകൾ, അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവ ഉണ്ടായിരിക്കും. പ്രക്ഷേപണം പൂർണ്ണമായും ദേവസ്വം ബോർഡിൻറെ നിയന്ത്രണത്തിലായിരിക്കും നടത്തുക. ഭാവിയിൽ ഇതിനെ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ പദ്ധതി നടപ്പിലാക്കാൻ സന്നദ്ധരായ കമ്പനികളിൽ നിന്ന് താൽപര്യപത്രം ഉടൻ ക്ഷണിക്കും. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയമുള്ളവർക്കാണ് പ്രധാനമായും പരിഗണന നൽകുക. ഇതിലൂടെ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്ക് ശബരിമലയുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Story Highlights: Travancore Devaswom Board launches Harivarasanam Internet Radio for Sabarimala devotees worldwide

Leave a Comment