അമേരിക്കൻ പാസ്പോർട്ടുകളിൽ ട്രാൻസ്ജെൻഡറുകൾക്ക് ലിംഗ സൂചകങ്ങൾ നൽകേണ്ടതില്ല. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ നയം നടപ്പാക്കാൻ യുഎസ് സുപ്രീം കോടതി അനുമതി നൽകി. ട്രംപിന്റെ ഭരണകൂടത്തിന് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചത് കീഴ്ക്കോടതി വിധിക്ക് പിന്നാലെയാണ്.
ഇനി പാസ്പോർട്ടുകളിൽ ലിംഗം രേഖപ്പെടുത്തുന്നിടത്ത് പുരുഷൻ/സ്ത്രീ എന്ന് മാത്രമേ ഉണ്ടാകൂ. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കീഴ്ക്കോടതിയുടെ വിധി സുപ്രീംകോടതി തള്ളി. ജനനസമയത്ത് രേഖപ്പെടുത്തിയ ലിംഗഭേദം മാത്രമേ പാസ്പോർട്ടിൽ ഉണ്ടാകാവൂ എന്നുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ വാദം കോടതി അംഗീകരിച്ചു. കഴിഞ്ഞ ജനുവരിയിൽ ട്രംപ് ഭരണകൂടം ഇതിനായുള്ള എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പുതിയതോ പുതുക്കിയതോ ആയ പാസ്പോർട്ടുകളിൽ ലിംഗ വ്യക്തിത്വവുമായി പൊരുത്തപ്പെടുന്ന തരത്തിൽ പുരുഷൻ, സ്ത്രീ അല്ലെങ്കിൽ ‘എക്സ്’ എന്നിവ തിരഞ്ഞെടുക്കാൻ അനുവദിക്കണമെന്നായിരുന്നു കീഴ്ക്കോടതിയുടെ പ്രധാന ഉത്തരവ്. എന്നാൽ ഇത് സുപ്രീം കോടതിയുടെ അംഗീകരിച്ചില്ല. യുഎസ് സൈന്യത്തിൽ ചേരുന്നതിൽ നിന്നും ട്രാൻസ്ജെൻഡറുകളെ വിലക്കിയ ട്രംപിന്റെ നടപടിക്ക് സുപ്രീംകോടതി നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
കഴിഞ്ഞ ജനുവരിയിൽ ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവിൽ പുരുഷൻ അല്ലെങ്കിൽ സ്ത്രീ എന്നിങ്ങനെ രണ്ട് ലിംഗഭേദങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന് പറഞ്ഞിരുന്നു. പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചെത്തിയതിന് ശേഷം ട്രംപ് ഈ നിലപാട് തുടർന്നു. ഇതിന്റെ ഭാഗമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പാസ്പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു. ഇതോടെ ട്രാൻസ്ജെൻഡറുകൾക്ക് പാസ്പോർട്ടിൽ പ്രത്യേക ലിംഗ സൂചകങ്ങൾ ഉണ്ടാകില്ല.
ജനുവരിയിൽ പ്രസിഡന്റ് പദവിയിലേക്ക് മടങ്ങിയെത്തിയതു മുതൽ ട്രംപ് രണ്ട് ലിംഗങ്ങളേയുള്ളൂ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. യുഎസ് സൈന്യത്തിൽ ചേരുന്നതിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ വിലക്കിയതും ഇതിന്റെ ഭാഗമായിരുന്നു. ഇതിനെതിരെയും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
ട്രംപിന്റെ പുതിയ നയം ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെ ഹനിക്കുന്ന ഒന്നാണെന്ന് പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ലിംഗപരമായ സ്വയം നിർണയാവകാശത്തെ ഇത് ചോദ്യം ചെയ്യുന്നു. ഈ വിഷയത്തിൽ കൂടുതൽ നിയമപോരാട്ടങ്ങൾക്കും പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
Story Highlights : Trans Americans lose passport freedom as US Supreme Court backs Trump policy



















