ഉത്തർപ്രദേശിൽ ട്രെയിൻ അപകടം ഒഴിവായി; പാളത്തിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് കമ്പി കണ്ടെത്തി

Anjana

Train accident averted Uttar Pradesh

ഉത്തർപ്രദേശിലെ പിലിഭിത്തിൽ വീണ്ടും ട്രെയിൻ അപകടം ഒഴിവായി. പാളത്തിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് കമ്പി കണ്ടെത്തിയതാണ് സംഭവം. ലാലൗരിഖേര റെയിൽവേ ഹാൾട്ടിന് സമീപം വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. പിലിഭിത്തിൽ നിന്ന് ബറേലിയിലേക്ക് പോവുകയായിരുന്ന പിലിഭിത്ത് ബറേലി സിറ്റി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ലോക്കോ പൈലറ്റിൻ്റെ ജാഗ്രതയാണ് വൻ ദുരന്തം ഒഴിവാക്കിയത്. പാളത്തിൽ ഇരുമ്പ് കമ്പി വെച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോ​ഗിക്കുകയായിരുന്നു. എന്നാൽ ബ്രേക്ക് പിടിച്ചെങ്കിലും എഞ്ചിനിൽ ഈ കമ്പി കുരുങ്ങിയ നിലയിലാണ് ട്രെയിൻ നിന്നത്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്രദേശവാസികൾ പൊലീസ് നിരീക്ഷണത്തിലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക‍ഴിഞ്ഞ മാസവും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. റായ്ബറേലിയിലെ രഘുരാജ് സിംഗ് റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിൽ മണൽ നിറച്ചാണ് പാളം തെറ്റിക്കാൻ ശ്രമം നടന്നത്. രാത്രിയിൽ ട്രാക്ക് വഴി വരുകയായിരുന്ന പാസഞ്ചർ ട്രെയിന്റെ ലോക്കോ പൈലറ്റ് പാളത്തിലെ മൺകൂന ശ്രദ്ധയിൽപ്പെട്ട് ട്രെയിൻ നിർത്തിയതു കൊണ്ടാണ് അപകടം ഒഴിവായത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് റെയിൽവേ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു.

Story Highlights: Train derailment attempt foiled in Pilibhit, Uttar Pradesh as loco pilot spots 25-foot iron rod on tracks

Leave a Comment