ടിപി മാധവൻ്റെ പൊതുദർശന വേദിയിൽ മക്കൾ എത്തി; അന്ത്യനാളുകളിലെ ജീവിതം

Anjana

TP Madhavan public viewing

അന്തരിച്ച മലയാള നടൻ ടിപി മാധവൻ്റെ പൊതുദർശന വേദിയിലേക്ക് മകൻ രാജ കൃഷ്ണ മേനോനും മകൾ ദേവികയും എത്തി. തിരുവനന്തപുരത്താണ് പൊതുദർശനം നടന്നത്. അച്ഛനിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു മക്കളും മറ്റു കുടുംബാം​ഗങ്ങളും. ടിപി മാധവൻ്റെ സഹോദരങ്ങളും വേദിയിലെത്തിയിട്ടുണ്ട്.

പത്തനാപുരം ഗാന്ധിഭവനിലായിരുന്നു അദ്ദേഹത്തിന്റെ അവസാനകാല താമസം. കഴിഞ്ഞ എട്ട് വര്‍ഷമായി അവിടെ അന്തേവാസിയായിരുന്നു. 2015ലെ ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അവസാന നാളുകളിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരുവനന്തപുരം വഴുതക്കാടാണ് ടിപി മാധവൻ്റെ ജന്മദേശം. പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍പി പിള്ളയുടെ മകനാണ് അദ്ദേഹം. 600ല്‍ അധികം സിനിമകളിലും ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. താരംസംഘടനയായ ‘അമ്മ’യുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു. നടന്‍ മധുവാണ് മാധവന് സിനിമയില്‍ ആദ്യ അവസരം നല്‍കിയത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷവും ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു.

Story Highlights: TP Madhavan’s daughter and son attend public viewing of late Malayalam actor

Leave a Comment