ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ 2025-ൽ ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ വാഹനപ്രേമികൾ

നിവ ലേഖകൻ

Toyota Land Cruiser Prado India launch

രാജ്യത്തെ വാഹനപ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ഓഫ് റോഡ് വാഹനമായ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാൻ നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2025 അവസാനത്തോടെ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് ടൊയോട്ടയുടെ പദ്ധതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആഗോള വിപണിയിൽ കഴിഞ്ഞ വർഷം മുതൽ പ്രാഡോ ഇടംപിടിച്ചിരുന്നു. റെട്രോ ബോക്സി ഡിസൈനിലാണ് കമ്പനി വാഹനത്തെ അവതരിപ്പിച്ചത്. ഏത് ഭൂപ്രദേശത്തും അനായാസ യാത്ര സാധ്യമാക്കുന്ന മെച്ചപ്പെടുത്തിയ ഓൾ ടെറയിൻ സംവിധാനമാണ് വാഹനത്തിൽ സജ്ജമാക്കിയിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകളും സാങ്കേതിക വിദ്യയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ ക്യാബിനാണ് പുതിയ പ്രാഡോയിലുള്ളത്. 12. 3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് സീറ്റുകൾ, ഹെഡ് അപ് ഡിസ്പ്ലേ, വയർലെസ് ചാർജർ തുടങ്ങിയ സൗകര്യങ്ങൾ വാഹനത്തിലുണ്ട്.

  ആർബിഐ ഡെപ്യൂട്ടി ഗവർണറായി പൂനം ഗുപ്ത

പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയിൽ വർധിച്ച വീൽ ആർട്ടിക്യുലേഷൻ, നവീകരിച്ച മൾട്ടി-ടെറൈൻ മോണിറ്റർ ഇൻ്റർഫേസ്, മെച്ചപ്പെടുത്തിയ ഓഫ്-റോഡ് ഡ്രൈവിംഗ് മോഡുകൾ എന്നിവ ഉൾപ്പെടുന്നു. LC300 പോലെ തന്നെ പുതിയ പ്രാഡോയും ഇന്ത്യയിൽ CBU ആയി അവതരിപ്പിക്കും. 48വി എംഎച്ച്ഇവി മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 2.

8 ലിറ്റർ ഓട്ടോമാറ്റിക് ഡീസൽ എഞ്ചിനും 8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ 2. 4 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനും വാഹനത്തിലുണ്ട്.

  ട്രംപിന്റെ പകരച്ചുങ്കം; ആപ്പിളിന്റെ സ്മാർട്ട് നീക്കം

Story Highlights: Toyota Land Cruiser Prado set to launch in India by late 2025 as a CBU import

Related Posts
വാഹന വിപണി: ടൊയോട്ട കുതിക്കുന്നു, മാരുതിയും ടാറ്റയും ഇടറുന്നു
Auto Sales

ഫെബ്രുവരിയിൽ മാരുതി സുസുക്കിയുടെയും ടാറ്റ മോട്ടോഴ്സിന്റെയും വിൽപ്പനയിൽ ഇടിവ്. ടൊയോട്ട കിർലോസ്കർ മോട്ടോർ Read more

ഹോണ്ടയും നിസ്സാനും കൈകോർക്കുന്നു; ടൊയോട്ടയ്ക്ക് വെല്ലുവിളി ഉയർത്തി
Honda Nissan merger

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും നിസ്സാനും സഹകരണത്തിനും സാധ്യമായ ലയനത്തിനുമായി ചർച്ചകൾ ആരംഭിച്ചു. Read more

  ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വില കുറയാൻ സാധ്യത
പുതിയ ഹൈബ്രിഡ് ഇലക്ട്രിക് കാമ്രി: ടൊയോട്ടയുടെ പരിസ്ഥിതി സൗഹൃദ ആഡംബര സെഡാൻ
Toyota Hybrid Electric Camry

ടൊയോട്ട കിർലോസ്കർ മോട്ടോർ പുതിയ ഹൈബ്രിഡ് ഇലക്ട്രിക് കാമ്രി അവതരിപ്പിച്ചു. 25.49 കിലോമീറ്റർ/ലിറ്റർ Read more

സ്കോഡയുടെ ഇലക്ട്രിക് എസ്യുവി എൻയാക്ക് 2025-ൽ ഇന്ത്യയിലേക്ക്
Skoda Enyaq EV India Launch

സ്കോഡയുടെ ഇലക്ട്രിക് എസ്യുവി എൻയാക്ക് 2025-ൽ ഇന്ത്യയിൽ അവതരിപ്പിക്കും. 500 കിലോമീറ്ററിലധികം റേഞ്ചും Read more

Leave a Comment