ടോവിനോ തോമസ് – തൃഷ കൂട്ടുകെട്ടില് ‘ഐഡന്റിറ്റി’; 2025 ജനുവരിയില് തിയേറ്ററുകളിലേക്ക്

നിവ ലേഖകൻ

Identity movie Tovino Thomas Trisha

ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ഐഡന്റിറ്റി’ 2025 ജനുവരിയില് തിയേറ്ററുകളിലെത്തും. ‘ഫോറന്സിക്’ എന്ന സിനിമയ്ക്ക് ശേഷം സംവിധായകരായ അഖില് പോള് – അനസ് ഖാന് സംഘം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റ് ആക്ഷന് സിനിമയായി ഒരുങ്ങുന്ന ‘ഐഡന്റിറ്റി’ രാഗം മൂവീസിന്റെയും കോണ്ഫിഡന്റ് ഗ്രൂപ്പിന്റെയും ബാനറില് രാജു മല്യത്തും ഡോ. റോയി സി ജെയും ചേര്ന്നാണ് നിര്മ്മിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെന്നിന്ത്യന് സൂപ്പര് താരം തൃഷ ആദ്യമായി ടോവിനോയുടെ നായികയായി എത്തുന്ന ഈ ചിത്രത്തില് നടന് വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയും പ്രധാന വേഷങ്ങളില് അണിനിരക്കുന്നു. ചിത്രത്തിന്റെ അഖിലേന്ത്യാ വിതരണാവകാശം റെക്കോര്ഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയിട്ടുണ്ട്. ഡ്രീം ബിഗ് ഫിലിംസാണ് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ജി.സി.സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് കരസ്ഥമാക്കി.

സംവിധായകരായ അഖില് പോളും അനസ് ഖാനും ചേര്ന്നാണ് ‘ഐഡന്റിറ്റി’യുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അഖില് ജോര്ജ് ഛായാഗ്രഹണം നിര്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ചമന് ചാക്കോ നിര്വഹിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയ് കൈകാര്യം ചെയ്യുന്നു. അജു വര്ഗീസ്, ഷമ്മി തിലകന്, അര്ജുന് രാധാകൃഷ്ണന്, വിശാഖ് നായര് തുടങ്ങിയവരും പ്രധാന വേഷങ്ങളില് എത്തുന്നു.

  ‘എമ്പുരാൻ’ വിവാദം വെറും ബിസിനസ് തന്ത്രം, ആളുകളെ ഇളക്കി വിട്ട് പണം വാരുന്നു; സുരേഷ് ഗോപി

#image1#

നിതിന് കുമാറും പ്രദീപ് മൂലേത്തറയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്മാരായി പ്രവര്ത്തിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷന് ഡിസൈന് അനീഷ് നാടോടി നിര്വഹിക്കുന്നു. ജി ബിന്ദു റാണി മല്യത്ത്, കാര്ത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത് എന്നിവര് കോ-പ്രൊഡ്യൂസര്മാരായി പ്രവര്ത്തിക്കുന്നു. യാനിക്ക് ബെന്നും ഫീനിക്സ് പ്രഭുവും ആക്ഷന് കൊറിയോഗ്രാഫി നിര്വഹിക്കുന്നു. എം.ആര്. രാജാകൃഷ്ണന് സൗണ്ട് മിക്സിംഗും സിങ്ക് സിനിമ സൗണ്ട് ഡിസൈനും നിര്വഹിക്കുന്നു.

റോണക്സ് സേവ്യര് മേക്കപ്പും ഗായത്രി കിഷോറും മാലിനിയും വേഷവിധാനവും നിര്വഹിക്കുന്നു. ജോബ് ജോര്ജ് പ്രൊഡക്ഷന് കണ്ട്രോളറായും ബോബി സത്യശീലനും സുനില് കാര്യാട്ടുകരയും ചീഫ് അസോസിയേറ്റ് സംവിധായകരായും പ്രവര്ത്തിക്കുന്നു. സാബി മിശ്ര കലാസംവിധാനവും അഖില് ആനന്ദ് ഫസ്റ്റ് അസോസിയേറ്റ് സംവിധാനവും നിര്വഹിക്കുന്നു. പ്രധ്വി രാജന് ലൈന് പ്രൊഡ്യൂസറായും മൈന്ഡ്സ്റ്റീന് സ്റ്റുഡിയോസ് വിഷ്വല് എഫക്ട്സും നിര്വഹിക്കുന്നു.

Story Highlights: Tovino Thomas starrer ‘Identity’ set for January 2025 release, featuring Trisha as female lead

  ഹോണർ പ്ലേ 60, പ്ലേ 60എം സ്മാർട്ട്ഫോണുകൾ ചൈനയിൽ ലോഞ്ച് ചെയ്തു
Related Posts
മരണമാസ്: ഏപ്രിൽ 10 ന് തിയേറ്ററുകളിലേക്ക്
Maranamaas

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണമാസ്' എന്ന ചിത്രം ഏപ്രിൽ 10 ന് Read more

ആലപ്പുഴ ജിംഖാന: വിഷുവിന് തിയേറ്ററുകളിലേക്ക്
Alappuzha Jimkhana

ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്ന 'ആലപ്പുഴ ജിംഖാന' എന്ന ചിത്രം കോളേജ് പ്രവേശനത്തിനായി മത്സരിക്കുന്ന Read more

ബേസിൽ ജോസഫിന്റെ ‘മരണമാസ്’ ഏപ്രിൽ 10 ന് തിയേറ്ററുകളിൽ
Maranamass

ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന 'മരണമാസ്' എന്ന ചിത്രത്തിൽ ബേസിൽ Read more

എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ നേടി ചരിത്രം കുറിച്ചു
Empuraan box office

ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

  എമ്പുരാൻ മികച്ച ചിത്രം: നടി ഷീല
എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

എമ്പുരാൻ മികച്ച ചിത്രം: നടി ഷീല
Empuraan Movie

എമ്പുരാൻ സിനിമയെ പ്രശംസിച്ച് നടി ഷീല. ഓരോ ഷോട്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ് Read more

എമ്പുരാൻ റീ-എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിൽ
Empuraan film re-release

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉൾപ്പെടെ 24 ഭാഗങ്ങൾ മാറ്റി എഡിറ്റ് ചെയ്ത Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan film review

ഫാസിസത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 'എമ്പുരാൻ' എന്ന സിനിമയെ ബെന്യാമിൻ പ്രശംസിച്ചു. സിനിമയിലെ രാഷ്ട്രീയാംശങ്ങളെ Read more

Leave a Comment