തമിഴ്നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നന്ദി പ്രകടന പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ ബിജെപി തയ്യാറെടുക്കുന്നു. ചെന്നൈയിലെ വനഗരത്ത് നടന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിച്ച സംസ്ഥാന പ്രസിഡൻ്റ് കെ അണ്ണാമലൈ, 234 നിയമസഭാ മണ്ഡലങ്ങളിലും ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പാർട്ടി ഭാരവാഹികൾക്ക് നിർദേശം നൽകി.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ പുനഃക്രമീകരണം സംഭവിക്കാമെന്നും, ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അണ്ണാമലൈ പറഞ്ഞു. 2026ൽ സംസ്ഥാനത്ത് ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ യുവാക്കൾ താഴെത്തട്ടിലേക്ക് പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഡിഎംകെ സർക്കാർ സാധാരണക്കാരന്റെ ജീവന് ഉറപ്പില്ലാത്തതുപോലെയാണ് പ്രവർത്തിക്കുന്നതെന്നും, ഇത്രയും അക്രമാസക്തമായ ഒരു സംസ്ഥാനം മുമ്പ് തമിഴ്നാട് കണ്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡിഎംകെ സർക്കാർ സാധാരണക്കാരന്റെ ശബ്ദം അടിച്ചമർത്തുന്നുവെന്ന് അണ്ണാമലൈ ആരോപിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ തിന്മയുടെ ഭരണം അട്ടിമറിക്കപ്പെടുന്നതുവരെ ബിജെപിയുടെ ശബ്ദം സാധാരണക്കാരന്റെ ശബ്ദമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ കാലഘട്ടം തമിഴ്നാട്ടിൽ ബിജെപിക്ക് നിർണായകമാണെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു.