ചെറുതുരുത്തിയിലെ പണപ്പിടുത്തം: തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ടി എൻ പ്രതാപൻ

Anjana

Cheruthuruthy money seizure

ചെറുതുരുത്തിയിൽ നിന്ന് 19.70 ലക്ഷം രൂപ പിടികൂടിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ടി എൻ പ്രതാപൻ. പിടികൂടിയ പണം സിപിഐഎമ്മിന്റേതാണോ എന്ന് പരിശോധിക്കണമെന്നും, സിപിഐഎം പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. കോൺഗ്രസ് നേരത്തെ ഈ പണം സിപിഐഎമ്മിന് വേണ്ടി എത്തിച്ചതാണെന്ന് ആരോപണം ഉന്നയിച്ചിരുന്നു.

കുളപ്പുള്ളിയിൽ നിന്ന് കലാമണ്ഡലത്തിലേക്ക് വരികയായിരുന്ന വാഹനത്തിൽ നിന്നാണ് പണം പിടികൂടിയത്. വാഹനത്തിന്റെ സീറ്റിനടിയിൽ ബാഗിലാക്കിയാണ് പണം സംഘം ഒളിപ്പിച്ചു വെച്ചിരുന്നത്. പിന്നീട് വാഹനം പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തുന്നത്. ഇതേ തുടർന്ന് വാഹനത്തിലുണ്ടായ മൂന്ന് പേരെയും വാഹനത്തെയും സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ കോൺഗ്രസ് കൗൺസിലറുടെ നേതൃത്വത്തിൽ ചേലക്കരയിലേക്ക് കടത്തിയ പണമാണ് പിടികൂടിയത് എന്നാണ് സിപിഐഎമ്മിന്റെ ആരോപണം. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇലക്ഷൻ സ്ക്വാഡ് പരിശോധന നടത്തുകയാണ്. അതിന് ശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാകുക.

Story Highlights: TN Prathapan files complaint with Election Commission over seizure of Rs 19.70 lakh in Cheruthuruthy, alleging CPM’s involvement in election malpractice

Leave a Comment