കൊടക്കര കുഴൽപ്പണ കേസ്: വെളിപ്പെടുത്തൽ നടത്താൻ ആവശ്യപ്പെട്ടത് ശോഭാ സുരേന്ദ്രൻ – തിരൂർ സതീഷ്

Anjana

Updated on:

Kodakara hawala case
കൊടക്കര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ പുറത്തു പറയാൻ തന്നോട് ആവശ്യപ്പെട്ടത് ശോഭാ സുരേന്ദ്രൻ ആണെന്ന് ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് വെളിപ്പെടുത്തി. കുഴൽപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശോഭയോട് മാത്രമല്ല, പല സംസ്ഥാനതല നേതാക്കളോടും താൻ സംസാരിച്ചിട്ടുണ്ടെന്നും സതീഷ് വ്യക്തമാക്കി. ശോഭാ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയിൽ താൽപ്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുഴൽപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധൈര്യമായി പറയണമെന്നും, അത് നവംബർ-ഡിസംബർ മാസങ്ങളിൽ പറയുന്നതാണ് ഉചിതമെന്നും ശോഭ നിർദ്ദേശിച്ചതായി സതീഷ് പറഞ്ഞു. ഈ സമയത്താണ് ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും, സ്വാഭാവികമായും തനിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് ആകാൻ കഴിയുമെന്ന തരത്തിലായിരുന്നു ശോഭയുടെ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂർ സതീഷനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. സതീഷൻ തന്നോട് കുഴൽപ്പണ കേസിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും, സതീഷനെ സാമ്പത്തിക ക്രമക്കേട് നടത്തി പുറത്താക്കിയെന്ന് അറിയുന്നത് ജില്ലാ അധ്യക്ഷൻ പറഞ്ഞിട്ടാണെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. തിരൂർ സതീഷിനു പിന്നിൽ താനാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണെന്നും അവർ ആരോപിച്ചു. Story Highlights: BJP former office secretary Tirur Sathish reveals Shobha Surendran asked him to disclose Kodakara hawala case details

Leave a Comment