തിരുനെല്‍വേലി മാലിന്യ നീക്കല്‍: നാളെയും തുടരും, നാല് ലോഡ് കൂടി നീക്കാനുണ്ട്

Anjana

Tirunelveli garbage removal

തിരുനെല്‍വേലിയിലെ മാലിന്യ നീക്കല്‍ ദൗത്യം നാളെയും തുടരും. രാത്രിയായതിനാല്‍ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചെങ്കിലും, കൊണ്ടാനഗരം, പളവൂര്‍ എന്നീ രണ്ടിടങ്ങളില്‍ ഇനിയും മാലിന്യം നീക്കം ചെയ്യാനുണ്ട്. നാല് ലോഡ് മാലിന്യം കൂടി നീക്കം ചെയ്യേണ്ടതുണ്ടെന്നാണ് കണക്കുകൂട്ടല്‍. നാളെ രാവിലെ മുതല്‍ ദൗത്യം പുനരാരംഭിക്കും.

തിരുനെല്‍വേലിയിലെ കല്ലൂര്‍, പളവൂര്‍, കൊണ്ടാനഗരം പഞ്ചായത്തുകളില്‍ ഒരു മാസത്തിനിടയില്‍ പതിനൊന്ന് ഇടങ്ങളില്‍ മാലിന്യ കൂമ്പാരം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ, കേരളം സ്വന്തം നിലയില്‍ മാലിന്യം നീക്കം ചെയ്യണമെന്ന് ഉത്തരവുണ്ടായി. ട്രൈബ്യൂണല്‍ നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് കേരള സര്‍ക്കാര്‍ ഇന്ന് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തമിഴ്‌നാട് സര്‍ക്കാരിന്റെ സഹകരണത്തോടെ, കേരളത്തില്‍ നിന്നുള്ള 70 അംഗ ഉദ്യോഗസ്ഥ സംഘം 16 ലോറികളുമായി പുലര്‍ച്ചെ തന്നെ തിരുനെല്‍വേലിയില്‍ എത്തി മാലിന്യ നീക്കം ആരംഭിച്ചു. മണ്ണുവാരി യന്ത്രം ഉപയോഗിച്ച് മാലിന്യം ലോറികളിലേക്ക് മാറ്റി, വലിയ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിയാണ് കൊണ്ടുപോയത്. അസിസ്റ്റന്റ് കലക്ടര്‍ സാക്ഷി മോഹന്‍ മാലിന്യ നീക്കത്തിന് മേല്‍നോട്ടം വഹിച്ചു. തമിഴ്‌നാട്ടിലെ ആരോഗ്യ, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.

കേരളത്തിലേക്ക് കൊണ്ടുപോകുന്ന മാലിന്യങ്ങളില്‍ ബയോ വേസ്റ്റുകള്‍ സ്‌കേലും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ക്‌ളീന്‍ കേരളയും സംസ്‌കരിക്കും. മാലിന്യ നീക്കം സംബന്ധിച്ച വിവരങ്ങള്‍ ചീഫ് സെക്രട്ടറി ഹരിത ട്രിബ്യൂണലിനെ അറിയിക്കും. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

Story Highlights: Kerala officials continue garbage removal mission in Tirunelveli, Tamil Nadu, with four more loads to be cleared tomorrow.

Leave a Comment