തിലക് വർമ്മയുടെ സെഞ്ച്വറി മികവിൽ ഇന്ത്യക്ക് മൂന്നാം ട്വന്റി20യിൽ മികച്ച സ്കോർ

Anjana

Tilak Varma century

തിലക് വർമ്മയുടെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ചുറിയുടെ മികവിൽ മൂന്നാം ട്വന്റി20യിൽ ഇന്ത്യ മികച്ച സ്കോർ നേടി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ മാർക്കോ യാൻസെൻ സഞ്ജു സാംസണെ പുറത്താക്കിയെങ്കിലും, പിന്നാലെ വന്ന തിലക് വർമ്മയും അഭിഷേക് ശർമ്മയും ചേർന്ന് പ്രോട്ടീസുകളെ ബൗണ്ടറി പായിച്ചു.

അഭിഷേക് ശർമ്മ 25 പന്തിൽ 50 റൺസ് നേടി. മൂന്ന് ബൗണ്ടറിയും അഞ്ച് സിക്സറുകളും ഉൾപ്പെടുന്ന അഭിഷേകിന്റെ ഇന്നിങ്സ് കഴിഞ്ഞ അഞ്ച് ട്വന്റി20 മത്സരങ്ങളിൽ മികച്ച സ്കോർ നേടാൻ കഴിയാതിരുന്ന താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു. അഭിഷേക് പുറത്തായതിനു ശേഷം തിലക് വർമ്മ വിശ്വരൂപം പുറത്തെടുത്തു. 56 പന്തിൽ 8 ഫോറും 7 സിക്സും അടക്കം തന്റെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ചുറി പൂർത്തിയാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആറ് ഓവറിൽ 55 റൺസിന് രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയ നിലയിലാണ്. തിലക് വർമ്മയുടെ മികച്ച പ്രകടനവും അഭിഷേക് ശർമ്മയുടെ തിരിച്ചുവരവും ഇന്ത്യയുടെ ഉയർന്ന സ്കോറിന് കാരണമായി.

Story Highlights: Tilak Varma’s maiden T20I century powers India to a formidable score of 219/6 against South Africa in the third T20I.

Leave a Comment