തൂണേരി ഷിബിൻ വധക്കേസ്: എട്ട് പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി വിധി

നിവ ലേഖകൻ

Thuneri Shibin murder case

തൂണേരി ഷിബിൻ വധക്കേസിൽ പ്രതീക്ഷ നൽകുന്ന വിധിയാണ് ഇന്ന് ഹൈക്കോടതി പുറപ്പെടുവിച്ചത്. കേസിലെ 17 പ്രതികളെ വെറുതെവിട്ടുള്ള വിചാരണാ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാർ ഉൾപ്പെടെ സമർപ്പിച്ച ഹരജിയിൽ, ഒന്നു മുതൽ ആറു വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഇത് നീതി ഉയർത്തിപ്പിടിക്കുന്ന വിധിയായി കണക്കാക്കപ്പെടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2015 ജനുവരി 22 ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഷിബിനെ ലീഗ് പ്രവർത്തകനായ തെയ്യംപാടി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊല്ലുകയായിരുന്നു. കോഴിക്കോട് നാദാപുരം തൂണേരിയിൽ ഡി വൈ എഫ് ഐയുടെ സജീവ പ്രവർത്തകനായി നാടിനും നാട്ടുകാർക്കും സേവനം ചെയ്ത് കഴിഞ്ഞയാളെയാണ് മുസ്ലിം ലീഗ് കൊലയാളികൾ ഇല്ലാതാക്കിയത്. ഷിബിന്റെ കൂടെയുണ്ടായിരുന്നവർക്കും വെട്ടേറ്റു.

ഇസ്മായിലിന്റെ സഹോദരൻ മുനീർ, കയ്യാറംമ്പത്ത് അസ്ലം, സിദ്ധിഖ്, വാണിയന്റവിട മുഹമ്മദ് അനീഷ്, ശുഹൈബ്, നാസർ, മുസ്തഫ, ഫസൽ എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ. ബാക്കിയുള്ളവർ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഏഴു പ്രതികൾ പിടിയിലായിരുന്നു.

  പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി; ഇടത് പിന്തുണച്ചേക്കുമെന്ന് സൂചന

യു ഡി എഫ് ഭരണകാലത്ത് നടന്ന ക്രൂരകൊലപാതകത്തിൽ എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതി 17 പേരെ വെറുതെവിടുകയായിരുന്നു. തുടർന്ന്, ഹൈക്കോടതിയെ സമീപിക്കുകയും സംസ്ഥാന സർക്കാരിന്റെയടക്കമുള്ള അപ്പീലിൽ ഇന്ന് അനുകൂല വിധിയുണ്ടാകുകയും ചെയ്തു.

Story Highlights: High Court finds 8 accused guilty in Thuneri Shibin murder case, overturning lower court’s acquittal

Related Posts
unauthorized flex boards

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. Read more

ശബരിമലയിലെ തിരക്ക്; ഏകോപനമില്ലെന്ന് ഹൈക്കോടതി, ദേവസ്വം ബോർഡിന് വിമർശനം
Sabarimala crowd management

ശബരിമലയിലെ അസാധാരണ തിരക്കിനെത്തുടർന്ന് ഹൈക്കോടതി ദേവസ്വം ബോർഡിനെ വിമർശിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിൽ ഏകോപനമില്ലെന്നും Read more

  കോഴിക്കോട് മലപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി; ഗതാഗതം തടസ്സപ്പെട്ടു, വീടുകളിൽ വെള്ളം കയറി
വി.എം. വിനു 2020-ൽ വോട്ട് ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്: രാഷ്ട്രീയ ഇടപെടൽ അന്വേഷിക്കാൻ കളക്ടർ
VM Vinu no vote

സംവിധായകൻ വി.എം. വിനു 2020-ൽ വോട്ട് ചെയ്തിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ ജോയിൻ്റ് ഡയറക്ടറുടെ Read more

വൈഷ്ണയെ ഒഴിവാക്കിയത് നീതികേടെന്ന് ഹൈക്കോടതി; രാഷ്ട്രീയം കളിക്കരുതെന്ന് വിമർശനം
High Court on Vaishna

തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെതിരെ ഹൈക്കോടതി രംഗത്ത്. Read more

എസ്.ഐ.ആറിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ; അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യം
SIR supreme court

മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ എസ്.ഐ.ആറിനെതിരെ ഹർജി നൽകി. കേരളത്തിലെ എസ്.ഐ.ആർ നടപടികൾ Read more

കശുവണ്ടി അഴിമതി കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Cashew Corporation corruption

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ സർക്കാരിനെ ഹൈക്കോടതി വിമർശിച്ചു. അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് Read more

കോഴിക്കോട് മലപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി; ഗതാഗതം തടസ്സപ്പെട്ടു, വീടുകളിൽ വെള്ളം കയറി
Kozhikode water pipe burst

കോഴിക്കോട് മലപ്പറമ്പിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. സമീപത്തെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും Read more

  കോഴിക്കോട് കോർപ്പറേഷൻ: ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, തിരുവമ്പാടിയിൽ വിമതർ എൽഡിഎഫിനൊപ്പം
BLO ആത്മഹത്യ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുസ്ലിം ലീഗ്
BLO suicide

BLO ആത്മഹത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് Read more

കോഴിക്കോട് കോർപ്പറേഷൻ: ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, തിരുവമ്പാടിയിൽ വിമതർ എൽഡിഎഫിനൊപ്പം
League candidates corporation

കോഴിക്കോട് കോർപ്പറേഷനിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട Read more

ബിജെപി പ്രവർത്തകന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ
Anand K Thampi death

ബിജെപി പ്രവർത്തകനായ ആനന്ദ് കെ. തമ്പിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ Read more

Leave a Comment