തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ വിവാദത്തിൽ പുതിയ വഴിത്തിരിവ്. എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ തള്ളി. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തു. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നാണ് നിർദ്ദേശം. എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന് ശുപാർശയുണ്ട്.
എഡിജിപി സമർപ്പിച്ച റിപ്പോർട്ടിൽ ദേവസ്വങ്ങൾക്കെതിരെയും പരാമർശം ഉണ്ടായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സർക്കാരിന് ഡിജിപി റിപ്പോർട്ട് കൈമാറിയപ്പോൾ വിയോജന കുറിപ്പ് സമർപ്പിച്ചിരുന്നു. ഇതാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. എഡിജിപിയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളിലും അന്വേഷണം വരും.
ഡിജിപി ഉന്നയിച്ച കാര്യങ്ങളിലാണ് അന്വേഷണ ശുപാർശ. എഡിജിപി കൂടി പ്രതിസ്ഥാനത്തേക്ക് എത്തുന്നതോടെ ഡിജിപി തലത്തിൽ അന്വേഷണം വേണമെന്നാണ് ശുപാർശ. മന്ത്രിസഭാ യോഗത്തിൽ കെ രാജൻ തൃശൂർ പൂരം വിവാദത്തിൽ മറ്റൊരു അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൂരം കലക്കലിൽ മറ്റൊരു അന്വേഷണം കൂടി വേണമെന്ന് ഡിജിപി ശുപാർശ നൽകിയിരുന്നു.
Story Highlights: Government rejects ADGP MR Ajith Kumar’s report on Thrissur Pooram controversy, calls for new investigation