**തൃശ്ശൂർ◾:** ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. ഈ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പണമിടപാട് സംബന്ധിച്ച തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ 8 മണിയോടെ അൽഫോൺസ താമസിക്കുന്ന വീട്ടിലെത്തിയ ദേവസ്സി, ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പുതുശ്ശേരി കന്നപ്പിള്ളി വീട്ടിൽ ദേവസിയാണ് (66) തൂങ്ങിമരിച്ചത്. തലയ്ക്ക് സാരമായ പരിക്കേറ്റ അൽഫോൺസയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേവസിയും ഭാര്യ അൽഫോൺസയും കുറേ നാളുകളായി പിരിഞ്ഞാണ് താമസിക്കുന്നത്. അൽഫോൺസയുടെ വീട്ടിലെത്തി ദേവസ്സി ആക്രമണം നടത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Story Highlights: തൃശൂരിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു.