തിരുവോണം: സമത്വത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷം

Anjana

Thiruvonam Kerala festival

ഇന്ന് തിരുവോണം ആഘോഷിക്കുകയാണ് കേരളം. സമത്വത്തിന്റെയും വിശ്വമാനവികതയുടെയും സന്ദേശം പകരുന്ന മഹത്തായ ഉത്സവമാണിത്. കവി വൈലോപ്പിള്ളി ശ്രീധരമേനോൻ എഴുതിയതുപോലെ, മലനാടിന്റെ വായുവിലുള്ള മധുരോദാരവികാരമാണ് ഓണം. തുമ്പപ്പൂക്കളും നറുമുക്കുറ്റികളും നെയ്യാമ്പലുകളുമായി പ്രകൃതി ഒരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാർഷികസംസ്‌കാരത്തിന്റെ വിളവെടുപ്പുൽസവമായ ഓണത്തിന് മാവേലിയുടെ ഐതിഹ്യം മറ്റൊരു പൂത്താലിയാണ്. കള്ളവും ചതിയുമില്ലാത്ത ഒരു നല്ല കാലത്തിന്റെ സ്മരണ പുതുക്കലായി അത് മാറുന്നു. നാടിന് നന്മ മാത്രം ചെയ്യാനാഗ്രഹിച്ച ഒരു ഭരണാധികാരിയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന അപൂർവ്വമായ ഉത്സവമാണിത്. പൂക്കളവും പൂവിളികളും കഴിഞ്ഞാൽ ഓണസദ്യയും കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും ഓണത്തല്ലും വടംവലിയുമൊക്കെയായി ആഘോഷങ്ങൾ തുടരും.

തിരുവോണത്തിന്റെ നിറസമൃദ്ധിയിലേക്ക് നാം കടക്കുമ്പോൾ ദുരിതങ്ങളിൽപ്പെട്ടുഴലുന്നവരെ മറക്കാതിരിക്കാം. ഉള്ളവൻ ഇല്ലാത്തവനു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ അതിന്റെ പൂർണതയിലെത്തിക്കാം. മതജാതി വേർതിരിവുകൾക്കപ്പുറം ഒരുമയുടെ സന്ദേശമാണ് മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ ഈ ആഘോഷം മുന്നോട്ടുവയ്ക്കുന്നത്. എല്ലാവർക്കും സന്തോഷകരമായ തിരുവോണം ആശംസിക്കുന്നു.

  പട്ടാമ്പിയിൽ കാണാതായ 15 കാരി: സംശയമുള്ള വ്യക്തിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

Story Highlights: Kerala celebrates Thiruvonam, a festival of equality and universal brotherhood

Related Posts
ദുബായിൽ ഓർമയുടെ കേരളോത്സവം: നാടിന്റെ മണവും രുചിയുമായി പ്രവാസികളുടെ മനം കവർന്ന്
Kerala Festival Dubai

ദുബായിൽ ഓർമ സംഘടിപ്പിച്ച കേരളോത്സവം വൻ വിജയമായി. കേരളത്തിന്റെ തനതു കലാരൂപങ്ങളും സംസ്കാരവും Read more

ദുബായിൽ കേരളോത്സവം: വൈവിധ്യമാർന്ന പരിപാടികളുമായി ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Dubai Kerala Festival

ദുബായിൽ ഡിസംബർ 1, 2 തീയതികളിൽ കേരളോത്സവം നടക്കും. വിവിധ കലാപരിപാടികളും പ്രമുഖ Read more

തൃശ്ശൂരിലെ പുലിക്കളി ഇന്ന്; ഏഴ് ടീമുകൾ പങ്കെടുക്കും; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
Thrissur Pulikali 2023

തൃശ്ശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന് നടക്കും. ഏഴ് ടീമുകളാണ് പങ്കെടുക്കുന്നത്. സ്വരാജ് റൗണ്ടിൽ Read more

  കൊല്ലം കുണ്ടറയിലെ ഇരട്ട കൊലപാതകം: നാലര മാസത്തിനു ശേഷം പ്രതി പിടിയിൽ
തിരുവോണനാളിൽ തിരുവനന്തപുരത്ത് അപകടങ്ങളിൽ അഞ്ച് പേർ മരിച്ചു; മൂന്ന് പേർ വർക്കലയിൽ
Thiruvonam road accidents Thiruvananthapuram

തിരുവോണനാളിൽ തിരുവനന്തപുരത്ത് ഉണ്ടായ അപകടങ്ങളിൽ അഞ്ച് പേർ മരണമടഞ്ഞു. വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് Read more

ഓണക്കാലത്ത് ടൂറിസ്റ്റ് ബോട്ടുകളിൽ കർശന പരിശോധന; സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ നിർദേശം
Kerala tourist boat safety Onam

ഓണാവധിക്കാലത്ത് കേരളത്തിലെ ടൂറിസ്റ്റ് ബോട്ടുകളിൽ കർശന പരിശോധനകൾ നടത്താൻ കേരള മാരിടൈം ബോർഡ് Read more

ഓണാഘോഷത്തിനിടെ ദുരന്തം: തൃശൂരിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു, കാസർഗോഡ് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു
Onam tragedy Kerala schools

തൃശൂരിൽ ഓണാഘോഷത്തിനിടെ കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. കാസർഗോഡ് സ്കൂളിൽ അധ്യാപികയ്ക്ക് ക്ലാസ് Read more

  പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവ്; 15 ലക്ഷം രൂപ പിഴയും
വയനാട് ദുരന്തബാധിതർക്ക് സൗജന്യ ഓണക്കിറ്റ്; സപ്ലൈകോയുടെ ഓണച്ചന്തകളും ഫെയറുകളും
Free Onam Kits Wayanad

വയനാട് ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക