Headlines

Kerala News

തിരുവോണം: സമത്വത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷം

തിരുവോണം: സമത്വത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷം

ഇന്ന് തിരുവോണം ആഘോഷിക്കുകയാണ് കേരളം. സമത്വത്തിന്റെയും വിശ്വമാനവികതയുടെയും സന്ദേശം പകരുന്ന മഹത്തായ ഉത്സവമാണിത്. കവി വൈലോപ്പിള്ളി ശ്രീധരമേനോൻ എഴുതിയതുപോലെ, മലനാടിന്റെ വായുവിലുള്ള മധുരോദാരവികാരമാണ് ഓണം. തുമ്പപ്പൂക്കളും നറുമുക്കുറ്റികളും നെയ്യാമ്പലുകളുമായി പ്രകൃതി ഒരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാർഷികസംസ്‌കാരത്തിന്റെ വിളവെടുപ്പുൽസവമായ ഓണത്തിന് മാവേലിയുടെ ഐതിഹ്യം മറ്റൊരു പൂത്താലിയാണ്. കള്ളവും ചതിയുമില്ലാത്ത ഒരു നല്ല കാലത്തിന്റെ സ്മരണ പുതുക്കലായി അത് മാറുന്നു. നാടിന് നന്മ മാത്രം ചെയ്യാനാഗ്രഹിച്ച ഒരു ഭരണാധികാരിയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന അപൂർവ്വമായ ഉത്സവമാണിത്. പൂക്കളവും പൂവിളികളും കഴിഞ്ഞാൽ ഓണസദ്യയും കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും ഓണത്തല്ലും വടംവലിയുമൊക്കെയായി ആഘോഷങ്ങൾ തുടരും.

തിരുവോണത്തിന്റെ നിറസമൃദ്ധിയിലേക്ക് നാം കടക്കുമ്പോൾ ദുരിതങ്ങളിൽപ്പെട്ടുഴലുന്നവരെ മറക്കാതിരിക്കാം. ഉള്ളവൻ ഇല്ലാത്തവനു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ അതിന്റെ പൂർണതയിലെത്തിക്കാം. മതജാതി വേർതിരിവുകൾക്കപ്പുറം ഒരുമയുടെ സന്ദേശമാണ് മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ ഈ ആഘോഷം മുന്നോട്ടുവയ്ക്കുന്നത്. എല്ലാവർക്കും സന്തോഷകരമായ തിരുവോണം ആശംസിക്കുന്നു.

Story Highlights: Kerala celebrates Thiruvonam, a festival of equality and universal brotherhood

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

Related posts

Leave a Reply

Required fields are marked *