തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ TG 434222 നമ്പറിന് ലഭിച്ചു. ഗോർക്കി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി.കെ.പ്രശാന്ത് എംഎൽഎയും നിർവഹിച്ചു.
ഇത്തവണയും ആകർഷകമായ സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം, 50 ലക്ഷം രൂപ മൂന്നാം സമ്മാനം, യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങൾ, 500 രൂപ അവസാന സമ്മാനം എന്നിവയാണ് തിരുവോണം ബമ്പർ ജനങ്ങൾക്ക് മുമ്പിലുള്ളത്. ഇന്നലെ വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് 7135938 ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്.
ജില്ലാ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. 1302680 ടിക്കറ്റുകളാണ് ഇവിടെ വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരം 946260 ടിക്കറ്റുകളും തൃശൂർ 861000 ടിക്കറ്റുകളും വിറ്റഴിച്ചു. കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവും നടത്തുന്നു.
Story Highlights: Thiruvonam Bumper lottery first prize of 25 crore rupees won by ticket number TG 434222