സംസ്ഥാന സ്‌കൂൾ കായികമേള: നീന്തൽ മത്സരങ്ങളിൽ തിരുവനന്തപുരം കിരീടം നേടി

Anjana

Thiruvananthapuram swimming state school sports meet

സംസ്ഥാന സ്‌കൂൾ കായികമേളയിലെ നീന്തൽ മത്സരങ്ങളിൽ തിരുവനന്തപുരം ജില്ല വൻ മുന്നേറ്റം നടത്തി. 74 സ്വർണം, 56 വെള്ളി, 60 വെങ്കലം എന്നിവ നേടി 654 പോയിന്റോടെയാണ് തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്ത് 162 പോയിന്റുമായി എറണാകുളം ജില്ല എത്തി.

തുണ്ടത്തിൽ എംവിഎച്ച്‌എസ്‌എസിന്റെയും പിരപ്പൻകോട്‌ ഗവ. വിഎച്ച്‌എസ്‌എസിന്റെയും മികച്ച പ്രകടനമാണ് അക്വാട്ടിക്‌സിൽ തിരുവനന്തപുരത്തെ ചാമ്പ്യന്മാരാക്കിയത്. സ്‌കൂൾ വിഭാഗത്തിലും തലസ്ഥാന ജില്ലയിൽ നിന്നുള്ള വിദ്യാലയങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയത്. 146 പോയിന്റുമായി തുണ്ടത്തിൽ എംവിഎച്ച്‌എസ്‌എസ് ഒന്നാമതെത്തി. 27 സ്വർണം, രണ്ട് വെള്ളി, അഞ്ച് വെങ്കലം എന്നിവ അവർ സ്വന്തമാക്കി. 63 പോയിന്റോടെ പിരപ്പൻകോട്‌ ഗവ. വിഎച്ച്‌എസ്‌എസ് രണ്ടാമതായി. 11 സ്വർണവും രണ്ടുവീതം വെള്ളിയും വെങ്കലവും അവർ നേടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നീന്തൽക്കുളത്തിൽ നിന്ന് താരങ്ങൾ നിരവധി റെക്കോഡുകൾ സ്വന്തമാക്കി. വാട്ടർപോളോയിലും തിരുവനന്തപുരം തന്നെയാണ് ജേതാക്കളായത്. എൻ എസ് അമ്പാടിയുടെ നേതൃത്വത്തിലുള്ള ടീം പാലക്കാടിനെ 14-9ന് തോൽപ്പിച്ചു. 61 പോയിന്റുമായി കളമശേരി എച്ച്‌എസ്‌എസ്‌ ആൻഡ്‌ വിഎച്ച്‌എസ്‌എസ് മൂന്നാം സ്ഥാനത്തെത്തി. അവർ ഏഴുവീതം സ്വർണവും വെള്ളിയും അഞ്ച് വെങ്കലവും നേടി.

Story Highlights: Thiruvananthapuram dominates State School Sports Meet with 74 gold medals in swimming

Leave a Comment