തിരുവനന്തപുരം മെഡിക്കല് കോളേജില് മൂന്നാമത്തെ കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയയും വിജയകരം

നിവ ലേഖകൻ

liver transplant Thiruvananthapuram Medical College

തിരുവനന്തപുരം സര്ക്കാര് മെഡിക്കല് കോളേജില് മൂന്നാമത്തെ കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയയും വിജയകരമായി പൂര്ത്തിയാക്കി. പത്തനംതിട്ട റാന്നി സ്വദേശിയായ 52 വയസ്സുള്ള മധുവിനാണ് കരള് മാറ്റിവച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കരള് രോഗം മൂലം കാന്സര് ബാധിച്ച മധുവിന് അദ്ദേഹത്തിന്റെ 23 വയസ്സുള്ള മകന് മിഥുനാണ് കരള് പകുത്ത് നല്കിയത്. സൂക്ഷ്മമായ പരിശോധനകള്ക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാര്ജ് ചെയ്തു.

കഴിഞ്ഞ മാസം 25ന് രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10 മണിയോടെയാണ് പൂര്ത്തിയാക്കിയത്. സര്ജിക്കല് ഗ്യാസ്ട്രോ, അനസ്തേഷ്യ ആന്റ് ക്രിട്ടിക്കല് കെയര്, മെഡിക്കല് ഗ്യാസ്ട്രോ, റേഡിയോളജി, ട്രാന്സ്ഫ്യൂഷന് മെഡിസിന്, കാര്ഡിയോളജി, മൈക്രോബയോളജി, നഴ്സിംഗ് വിഭാഗം തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തില് നൂറോളം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ശസ്ത്രക്രിയ വിജയകരമാക്കിയത്.

മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടര്, പ്രിന്സിപ്പല്, ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, നോഡല് ഓഫീസര് എന്നിവര് പ്രവര്ത്തനങ്ങള് ഏകോപിപ്പിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ് ആരോഗ്യ വിവരങ്ങള് അന്വേഷിക്കുകയും ട്രാന്സ്പ്ലാന്റ് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.

ഏറെ പണച്ചെലവുള്ള അവയവമാറ്റ ശസ്ത്രക്രിയകള് സാധാരണക്കാര്ക്ക് കൂടുതല് സര്ക്കാര് ആശുപത്രികളിലൂടെ ലഭ്യമാക്കാനാണ് സര്ക്കാര് പരിശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കരള് മാറ്റിവയ്ക്കല് ശസ്ത്രക്രിയകള് സര്ക്കാര് മെഡിക്കല് കോളേജുകളില് സാധ്യമാവില്ല എന്ന പൊതുബോധത്തെ മാറ്റിമറിച്ച രണ്ടുവര്ഷങ്ങളാണ് കടന്നുപോകുന്നതെന്നും അവര് കൂട്ടിച്ചേര്ത്തു.

Story Highlights: Third successful liver transplant surgery conducted at Thiruvananthapuram Government Medical College

Related Posts
തിരുവനന്തപുരത്ത് വയോധികയെ ആക്രമിച്ചു റോഡിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
elderly woman attacked

തിരുവനന്തപുരത്ത് ആറ്റിങ്ങൽ - വെഞ്ഞാറമ്മൂട് റോഡിൽ വയോധികയെ ആക്രമിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു. Read more

രാഷ്ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
Thiruvananthapuram traffic control

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ Read more

തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
LDF manifesto

തിരുവനന്തപുരം നഗരസഭയിലെ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. "തലസ്ഥാന നഗരം സന്തോഷ നഗരം" എന്നതാണ് Read more

ബ്രഹ്മോസ് മിസൈൽ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം; സുപ്രീം കോടതിയുടെ അനുമതി
BrahMos missile unit

ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം ലഭിക്കും. ഇതിനായി നെട്ടുകാൽത്തേരി തുറന്ന Read more

തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഹരിസംഘത്തിൻ്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Drug gang attack

തിരുവനന്തപുരത്ത് കഠിനംകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എയ്ഞ്ചലിനും ബന്ധുക്കൾക്കും ലഹരിസംഘത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റു. പത്തിലധികം Read more

മെഡിക്കൽ കോളേജ് നെഫ്രോളജി മേധാവി കെ-സോട്ടോയിൽ നിന്ന് രാജി വെച്ചു
K SOTTO

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻ ദാസ് കെ, Read more

രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു
Rahul Mankootathil case

രാഹുൽ മാങ്കൂട്ടത്തിൽ യുവതിക്കെതിരായ കേസിൽ കൂടുതൽ തെളിവുകൾ തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ചു. Read more

മെഡിക്കൽ കോളേജ് ഡയാലിസിസ് വിഭാഗത്തിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം; സുരക്ഷ വർദ്ധിപ്പിക്കാൻ പ്രിൻസിപ്പൽ
medical college attack

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡയാലിസിസ് വിഭാഗത്തിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. നൈറ്റ് ഡ്യൂട്ടിക്കിടെ Read more

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം; അജ്ഞാതൻ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് പരാതി
Thiruvananthapuram Medical College

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. ഡയാലിസിസ് ടെക്നോളജി നാലാം വർഷ Read more

ആര്യൻകോട് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിവെപ്പ്; എസ്എച്ച്ഒയ്ക്ക് നേരെ ആക്രമണ ശ്രമം
Kappa case accused

തിരുവനന്തപുരം ആര്യൻകോട് കാപ്പാ കേസ് പ്രതിക്ക് നേരെ എസ് എച്ച് ഒ വെടിയുതിർത്തു. Read more

Leave a Comment