ആഗസ്റ്റ് 31നകം വിദേശ ശക്തികൾ അഫ്ഗാൻ വിടണമെന്നാണ് താലിബാന്റെ നിർദേശം. എന്നാൽ തങ്ങളുടെ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അമേരിക്ക.
രാജ്യം വിടുന്നവർക്ക് സുരക്ഷയൊരുക്കാൻ താലിബാൻ പ്രതിജ്ഞാബന്ധരാണെന്ന് അമേരിക്ക പറഞ്ഞു. അതേസമയം ഐഎസ് ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കാബൂൾ വിമാനത്താവളത്തിന്റെ പരിസരത്തുനിന്നും ഒഴിഞ്ഞു പോകണമെന്നു പൗരന്മാർക്ക് അമേരിക്ക മുന്നറിയിപ്പ് നൽകി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഏകദേശം പതിനായിരത്തോളം അമേരിക്ക-നാറ്റോ സൈനികർ അഫ്ഗാനിലുള്ളതായാണ് കണക്കുകൾ. സമയപരിധി നിശ്ചയിച്ചത് അമേരിക്കയാണെന്നിരിക്കെ ലംഘിച്ചാൽ പരിണിതഫലം അനുഭവിക്കേണ്ടതായി വരുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി.
Story Highlights: The Taliban wants foreign troops to leave Afghanistan