
യുവേഫയും കോൺമബോളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഇറ്റലിയും, കോപ്പഅമേരിക്ക ജേതാക്കളായ അർജൻറീനയും തമ്മിലുള്ള സൗഹൃദമത്സരം ജൂണിൽ നടക്കും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനായ യുവേഫയും ഒപ്പം ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനായ കോൺമബോളും ചേർന്നുള്ള സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ജൂലൈയിലാണ് ഇറ്റലി ഇംഗ്ലണ്ടിനേയും അർജൻറീന ബ്രസീലിനേയും തോൽപ്പിച്ചുകൊണ്ട് ചാമ്പ്യന്മാരായത്.
അർജൻറീനിയൻ ഫുട്ബോൾ ഇതിഹാസമായ ഡീഗോ മറഡോണയോടുള്ള ആദരവർപ്പിച്ചുകൊണ്ട് ഹോം ഗ്രൌണ്ടായ ഡീഗോ അർമാഡോ മറഡോണ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരമെന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ആയിട്ടില്ല.
Story highlight : The match between Italy and Argentina is in June.