മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം: ദ ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചു

നിവ ലേഖകൻ

The Hindu apology Kerala CM interview

മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തിൽ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു ദിനപത്രം രംഗത്തെത്തി. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട വിവാദപരാമർശം പി ആർ ഏജൻസി പറഞ്ഞ് ഉൾപ്പെടുത്തിയ ഭാഗമാണെന്നാണ് ദ ഹിന്ദുവിന്റെ വിശദീകരണം. മുഖ്യമന്ത്രിയുമായുള്ള അഭിമുഖം വാഗ്ദാനം ചെയ്തത് പി ആർ ഏജൻസിയാണെന്നും അഭിമുഖം നടക്കുന്ന സമയം മുഖ്യമന്ത്രിക്കൊപ്പം പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നുവെന്നും ദിനപത്രം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടത് പി ആർ ഏജൻസിയാണെന്ന് ദ ഹിന്ദു വിശദീകരിച്ചു. ഈ വിവരങ്ങൾ മുഖ്യമന്ത്രിയുടെ പ്രസ്താവനകളായി ഉൾപ്പെടുത്തിയത് വീഴ്ചയാണെന്ന് ദിനപത്രം സമ്മതിച്ചു. പിആർ ഏജൻസി ആവശ്യം ഉന്നയിച്ചത് രേഖ മൂലമായിരുന്നുവെന്നും ഹിന്ദു വ്യക്തമാക്കി.

ഈ വീഴ്ചയിൽ ഖേദം രേഖപ്പെടുത്തുന്നതായി ഹിന്ദു വാർത്താക്കുറിപ്പിൽ അറിയിച്ചു. മുഖ്യമന്ത്രി നൽകിയ അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി പത്രാധിപർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദ ഹിന്ദു വിവാദത്തിൽ ഖേദം പ്രകടിപ്പിച്ചത്.

  പിണറായി വിജയന് പ്രായപരിധിയിളവ്: തീരുമാനം നാളെ

ദ ഹിന്ദു പ്രതിനിധി മുപ്പത് മിനുട്ട് മുഖ്യമന്ത്രിയെ അഭിമുഖം ചെയ്തിരുന്നെന്നും ദിനപത്രം വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വൻ പ്രതിഷേധം തുടങ്ങുന്നതിനിടെയാണ് ഹിന്ദുവിന്റെ ഖേദപ്രകടനം വന്നത്.

Story Highlights: The Hindu newspaper apologizes for controversial interview with Kerala CM Pinarayi Vijayan, clarifying PR agency’s role in misrepresentation

Related Posts
പിണറായി വിജയന് പ്രായപരിധിയിളവ്: തീരുമാനം നാളെ
Pinarayi Vijayan age relaxation

പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനം നാളെയെന്ന് പിബി അംഗം Read more

കാത്തോലിക്ക സഭയെ ലക്ഷ്യമിടുന്നത് സംഘപരിവാർ: മുഖ്യമന്ത്രി
Sangh Parivar Catholic Church

വഖഫ് നിയമ ഭേദഗതിക്ക് ശേഷം കാത്തോലിക്ക സഭയെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. Read more

മാസപ്പടി വിവാദം: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ. സുധാകരൻ
Masappadi Case

മാസപ്പടി വിവാദത്തിൽ പിണറായി വിജയനെ സംരക്ഷിക്കുന്ന സിപിഐഎം നിലപാട് ദേശീയതലത്തിൽ പാർട്ടിയെ ലജ്ജിപ്പിക്കുന്നതാണെന്ന് Read more

  ചെറിയ പെരുന്നാൾ: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രിയുടെ ആശംസ
മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി. മുരളീധരൻ
masapadi controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വി. മുരളീധരൻ. Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി എം.വി. ഗോവിന്ദൻ
monthly payment controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും പിന്തുണയുമായി സിപിഐഎം Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
Kerala CM resignation protest

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപിയും കോൺഗ്രസും
SFIO chargesheet Veena Vijayan

മാസപ്പടി കേസിൽ വീണ വിജയനെതിരെ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി Read more

  സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയിൽ നിന്ന് പിണറായി ഉൾപ്പെടെ ഏഴ് പേർ പുറത്ത്; കെ.കെ ശൈലജയ്ക്ക് പ്രതീക്ഷ അസ്ഥാനത്ത്
വെളിച്ചം കുറഞ്ഞു: മുഖ്യമന്ത്രി വേദി വിട്ടെന്ന വാർത്ത വ്യാജമെന്ന് സംഘാടകർ
Pinarayi Vijayan

ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ വെളിച്ചം കുറഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read more

‘എമ്പുരാൻ’ ഗുജറാത്ത് വംശ ഹത്യയുടെ ബീഭത്സമായ ഓർമകൾ നമ്മുടെ കൺവെട്ടത്തെത്തിക്കുന്ന പ്രതിബദ്ധതയുള്ള സിനിമ; കെ.ടി. ജലീൽ
Empuraan film review

ഗുജറാത്ത് വംശഹത്യയുടെ ഓർമ്മകൾ ഉണർത്തുന്ന സിനിമയാണ് 'എമ്പുരാൻ' എന്ന് കെ.ടി. ജലീൽ. മുഖ്യമന്ത്രി Read more

ചെറിയ പെരുന്നാൾ: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രിയുടെ ആശംസ
Eid al-Fitr

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ചെറിയ പെരുന്നാൾ ആഘോഷത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ Read more

Leave a Comment