മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം: ദ ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചു

Anjana

The Hindu apology Kerala CM interview

മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തിൽ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു ദിനപത്രം രംഗത്തെത്തി. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട വിവാദപരാമർശം പി ആർ ഏജൻസി പറഞ്ഞ് ഉൾപ്പെടുത്തിയ ഭാഗമാണെന്നാണ് ദ ഹിന്ദുവിന്റെ വിശദീകരണം. മുഖ്യമന്ത്രിയുമായുള്ള അഭിമുഖം വാഗ്ദാനം ചെയ്തത് പി ആർ ഏജൻസിയാണെന്നും അഭിമുഖം നടക്കുന്ന സമയം മുഖ്യമന്ത്രിക്കൊപ്പം പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നുവെന്നും ദിനപത്രം വ്യക്തമാക്കി.

സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടത് പി ആർ ഏജൻസിയാണെന്ന് ദ ഹിന്ദു വിശദീകരിച്ചു. ഈ വിവരങ്ങൾ മുഖ്യമന്ത്രിയുടെ പ്രസ്താവനകളായി ഉൾപ്പെടുത്തിയത് വീഴ്ചയാണെന്ന് ദിനപത്രം സമ്മതിച്ചു. പിആർ ഏജൻസി ആവശ്യം ഉന്നയിച്ചത് രേഖ മൂലമായിരുന്നുവെന്നും ഹിന്ദു വ്യക്തമാക്കി. ഈ വീഴ്ചയിൽ ഖേദം രേഖപ്പെടുത്തുന്നതായി ഹിന്ദു വാർത്താക്കുറിപ്പിൽ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രി നൽകിയ അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി പത്രാധിപർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദ ഹിന്ദു വിവാദത്തിൽ ഖേദം പ്രകടിപ്പിച്ചത്. ദ ഹിന്ദു പ്രതിനിധി മുപ്പത് മിനുട്ട് മുഖ്യമന്ത്രിയെ അഭിമുഖം ചെയ്തിരുന്നെന്നും ദിനപത്രം വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വൻ പ്രതിഷേധം തുടങ്ങുന്നതിനിടെയാണ് ഹിന്ദുവിന്റെ ഖേദപ്രകടനം വന്നത്.

Story Highlights: The Hindu newspaper apologizes for controversial interview with Kerala CM Pinarayi Vijayan, clarifying PR agency’s role in misrepresentation

Leave a Comment