പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന് പ്രൊഫ. താണു പത്മനാഭന് വിടവാങ്ങി.

നിവ ലേഖകൻ

പ്രൊഫ. താണു പത്മനാഭന്‍ വിടവാങ്ങി
പ്രൊഫ. താണു പത്മനാഭന് വിടവാങ്ങി

തിരുവനന്തപുരം സ്വദേശിയായ ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പുണെയിലെ വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുണെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്ന  അദ്ദേഹം അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. കേരള ശാസ്ത്ര പുരസ്കാരത്തിനു ഈ വർഷം പ്രൊഫ. താണു പത്മനാൻ അർഹനായിട്ടുണ്ട്.

എമർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കിക്കൊണ്ട് സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചെടുത്തുവെന്നതാണ് താണു പത്മനാഭന്റെ പ്രധാന സംഭാവന. 1957 ൽ തിരുവനന്തപുരത്താണ് താണു പത്മനാഭന്റെ ജനനം. കേരള സർവകലാശാല യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1977 ൽ ബിഎസ്സി, 1979 ൽ എംഎസ്സി ബിരുദങ്ങൾ സ്വർണമെഡലോടെ നേടിയെടുത്തു.

ഇരുപതാം വയസ്സിൽ ബിഎസ്സിക്ക് പഠിക്കുമ്പോൾത്തന്നെ സാമാന്യ ആപേക്ഷികതയെന്ന വിഷയത്തെ ആസ്പദമാക്കി തന്റെ ആദ്യത്തെ ഗവേഷണ പേപ്പർ പ്രസിദ്ധീകരിച്ചു.1983 ൽ മുംബൈയിലെ ടിഐഎഫ്ആറിൽ നിന്നും പിഎച്ഡി നേടി.

  ഷിഹാൻ ഹുസൈനി അന്തരിച്ചു

സ്വിറ്റ്സർലൻഡിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേൺ, ന്യൂ കാസിൽ സർവകലാശാല, ലണ്ടനിലെ ഇംപീരിയൽ കോളേജ്, കാൾടെക്, പ്രിൻസ്ടൺ, കേംബ്രിഡ്ജ് സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായി താണു പത്മനാഭൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Story highlight : The famous physicist Prof. Thanu Padmanabhan passed away.

Related Posts
ഷിഹാൻ ഹുസൈനി അന്തരിച്ചു
Shihan Hussaini

പ്രശസ്ത തമിഴ് നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാൻ ഹുസൈനി (60) അന്തരിച്ചു. കാൻസർ Read more

കഥാപ്രസംഗകൻ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു
Ayilam Unnikrishnan

പ്രശസ്ത കഥാപ്രസംഗകനും നടനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ Read more

മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
Mankombu Gopalakrishnan

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ Read more

മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
Mankombu Gopalakrishnan

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 700-ലധികം ഗാനങ്ങൾക്ക് വരികളെഴുതിയ അദ്ദേഹം ന്യുമോണിയ Read more

  ഷിഹാൻ ഹുസൈനി അന്തരിച്ചു
മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
Mankombu Gopalakrishnan

പ്രശസ്ത കവിയും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. ന്യുമോണിയ ബാധിതനായി കൊച്ചിയിലെ സ്വകാര്യ Read more

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സയിദ് ആബിദ് അലി അന്തരിച്ചു
Syed Abid Ali

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സയിദ് ആബിദ് അലി (83) അന്തരിച്ചു. കാലിഫോർണിയയിലെ Read more

മിഷേൽ ട്രാക്റ്റൻബർഗ് അന്തരിച്ചു
Michelle Trachtenberg

39-കാരിയായ നടി മിഷേൽ ട്രാക്റ്റൻബർഗ് അന്തരിച്ചു. മാൻഹാട്ടനിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. Read more

മുംബൈ ക്രിക്കറ്റിന്റെ മിലിന്ദ് റെഗെ അന്തരിച്ചു
Milind Rege

മുംബൈ ക്രിക്കറ്റിന്റെ പ്രധാന വ്യക്തിത്വമായിരുന്ന മിലിന്ദ് റെഗെ അന്തരിച്ചു. 76 വയസ്സായിരുന്നു. കളിക്കാരൻ, Read more

കെ. രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു
K Radhakrishnan MP

കെ. രാധാകൃഷ്ണൻ എംപിയുടെ 84 വയസ്സുള്ള അമ്മ ചിന്ന വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് Read more