Headlines

World

തായ്‌ലാൻഡിൽ സ്കൂൾ ബസ് അപകടം: 23 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

തായ്‌ലാൻഡിൽ സ്കൂൾ ബസ് അപകടം: 23 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

തായ്‌ലാൻഡിലെ ഉത്തൈ താനി പ്രവിശ്യയിലേക്കുള്ള സ്കൂൾ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളുമായുള്ള ബസ് അപകടത്തിൽപ്പെട്ട് 23 പേർ മരിച്ചു. മൂന്ന് ബസുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ടയർ പൊട്ടി തൂണിൽ ഇടിച്ച ബസ് അഗ്നിഗോളമായി മാറുകയായിരുന്നു. കണ്ടെത്തിയ മൃതദേഹങ്ങളിൽ 11 ആൺകുട്ടികളുടേതും 7 എണ്ണം പെൺകുട്ടികളുടേതുമാണ്. അഞ്ച് മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്നിനും 15നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബസിൽ വളരെ പെട്ടന്ന് അഗ്നി പടർന്നതും ബസിലുണ്ടായിരുന്നത് കുട്ടികളുമായതിനാലാണ് മരണ സംഖ്യ ഉയരാൻ കാരണമായതെന്ന് അധികൃതർ വിശദമാക്കി. ബസിന്റെ പിൻ ഭാഗത്തായാണ് മൃതദേഹങ്ങളിൽ ഏറിയ പങ്കും കണ്ടെത്തിയത്. ഇന്ധനമായി ബസിൽ ഉപയോഗിച്ചിരുന്നത് സിഎൻജി (സമ്മർദ്ദിത പ്രകൃതി വാതകം) ആണെന്ന് തായ്‌ലാൻഡ് ഗതാഗത മന്ത്രി വ്യക്തമാക്കി. ബാങ്കോക്കിന്റെ വടക്കൻ മേഖലയുമായി ദേശീയപാതയെ വേർതിരിക്കുന്ന കൂറ്റൻ തൂണുകളിലേക്കാണ് ബസ് ഇടിച്ച് കയറിയത്.

അപകടത്തിന് പിന്നാലെ 16 കുട്ടികളും മൂന്ന് അധ്യാപകരും ബസിൽ നിന്ന് പുറത്ത് കടന്ന് രക്ഷപ്പെട്ടു. തീ പടർന്ന് പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് ബസുള്ളത്. കനത്ത ചൂട് നിമിത്തം ബസിന് സമീപത്തേക്ക് എത്താനാവാതിരുന്നത് രക്ഷാപ്രവർത്തനത്തെ തുടക്കത്തിൽ മന്ദഗതിയിലാക്കി. രക്ഷപ്പെടുത്താൻ കഴിഞ്ഞ 19ൽ എട്ട് പേരെ പൊള്ളലുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളരെ ദാരുണമായ സംഭവമാണ് നടന്നതെന്ന് തായ്‌ലാൻഡ് ഗതാഗത മന്ത്രി പ്രതികരിച്ചു. കാരണം കണ്ടെത്താനും തുടർന്ന് ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: School bus accident in Thailand kills 23 students and teachers, injures several others

More Headlines

ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം: രഹസ്യസങ്കേതത്തിൽ നിന്ന് ഖുമൈനിയുടെ ഉത്തരവ്
ഇസ്രയേലിലെ മൊസാദ് ആസ്ഥാനം ആക്രമിച്ചതായി ഇറാൻ; നാശനഷ്ടമില്ലെന്ന് ഇസ്രയേൽ
ഇറാന്റെ മിസൈൽ ആക്രമണം: ഇസ്രയേൽ തിരിച്ചടിക്കാൻ തയാർ, യുഎസ് മുന്നറിയിപ്പ് നൽകി
ഇസ്രയേലിനെതിരെ ഇറാൻ രണ്ടാം റൗണ്ട് മിസൈൽ ആക്രമണം; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
ഇസ്രയേലിൽ ഇറാൻ മിസൈൽ ആക്രമണം; രാജ്യമെമ്പാടും ജാഗ്രത
ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു
ഇസ്രയേലിനെതിരെ മിസൈൽ ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നു; അമേരിക്ക മുന്നറിയിപ്പ് നൽകി
തായ്‌ലൻഡിൽ സ്കൂൾ ബസിന് തീപിടിച്ച്; 25 കുട്ടികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 217 ആയി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

Related posts

Leave a Reply

Required fields are marked *