ടെസ്‌ല റോബോടാക്‌സികൾ അവതരിപ്പിച്ചു; സൈബർക്യാബും റോബോവാനും വരുന്നു

Anjana

Tesla Robotaxis

ടെസ്‌ല കമ്പനി ലോകത്തിന് മുമ്പിൽ പുതിയ റോബോടാക്‌സികൾ അവതരിപ്പിച്ചിരിക്കുകയാണ്. ‘സൈബർക്യാബ്’, ‘റോബോവാൻ’ എന്നീ രണ്ട് മോഡലുകളാണ് ടെസ്‌ല ലോക വിപണിയിലേക്ക് എത്തിക്കാനൊരുങ്ങുന്നത്. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിനടുത്തുള്ള ഒരു സ്വകാര്യ പരിപാടിയിലാണ് ഈ റോബോടാക്‌സികൾ അവതരിപ്പിച്ചത്. വാഹന വിപണി രം​ഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതായിരിക്കും മസ്കിന്റെ സ്വപ്ന സാക്ഷാത്കാരമായ ഈ റോബോ ടാക്സികൾ.

സൈബർ കാബ് എന്ന മോഡലിന് ചിറകുപോലെ ഉയരുന്ന രണ്ട് ഡോറുകളുണ്ട്. പൂർണ്ണമായും സെൽഫ് ഡ്രൈവിംഗിനായി പ്രോഗ്രാം ചെയ്തിരിക്കുന്ന ഈ വാഹനത്തിൽ സ്റ്റിയറിങ്ങോ പെഡലുകളോ കാണാൻ കഴിയില്ല. രണ്ട് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന സൈബർ ക്യാബിന് 30,000 ഡോളറിന് (ഏകദേശം 25.19 ലക്ഷം രൂപ) താഴെയായിരിക്കും വില വരുന്നതെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2026ൽ ഇതിൻ്റെ ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റോബോവാൻ എന്ന മറ്റൊരു മോഡലും ടെസ്‌ല അവതരിപ്പിച്ചിട്ടുണ്ട്. ഇതും ഒരു ഇലക്ട്രിക്, ഓട്ടോമാറ്റിക് വാഹനമാണെങ്കിലും ഏകദേശം ഒരു ബസിൻ്റെ വലുപ്പമുണ്ട്. 20 പേരെ വഹിക്കാനാകുന്ന റോബോവാനിന്റെ വില എത്രയാണെന്ന് എലോൺ മസ്‌ക് വ്യക്തമാക്കിയിട്ടില്ല. ഉപഭോക്താക്കൾക്ക് റൈഡ് ഷെയറിംഗ് ആപ്പിലൂടെ ഈ സെൽഫ് ഡ്രൈവിംഗ് ടെസ്‌ല ക്യാബുകളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും. റോബോ ടാക്‌സികൾ എത്തുന്നതോടെ ബസിന്റെ ആവശ്യം പോലും ഉണ്ടാകില്ലെന്നാണ് മസ്‌ക് പറയുന്നത്.

Story Highlights: Tesla unveils self-driving Robotaxis – Cybercab and Robovan models

Leave a Comment