ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് താത്കാലികമായി ഒരു കൂട്ടാളി എത്തുന്ന അപൂർവ്വ പ്രതിഭാസം സംഭവിക്കാൻ പോകുന്നു. 2024 PT5 എന്നു പേരിട്ടിരിക്കുന്ന ഒരു ഛിന്നഗ്രഹം രണ്ട് മാസത്തേക്ക് ഭൂമിയെ വലം വെക്കും. ആസ്ട്രോയിഡ് ടെറസ്ട്രിയൽ ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (ATLAS) എന്ന നാസയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനമാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.
അമേരിക്കൻ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഗവേഷണ കുറിപ്പുകളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, 10 മീറ്റർ (33 അടി) മാത്രം വ്യാസമുള്ള ഈ ചെറിയ ഛിന്നഗ്രഹം 53 ദിവസമാണ് ഭൂമിയെ ചുറ്റുക. ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൽ അകപ്പെടുന്ന ഈ ഛിന്നഗ്രഹം സെപ്തംബർ 29 മുതൽ നവംബർ 25 വരെയാകും ഭൂമിയെ ചുറ്റുക. ഇതിനു മുമ്പും ഇത്തരം ഒരു സംഭവം ഉണ്ടായിട്ടുണ്ട്.
2006-ൽ ഭൂമിയുടെ ഗുരുത്വാകർഷണത്താൽ പിടിച്ചെടുക്കപ്പെട്ട ഒരു ഛിന്നഗ്രഹം, 2006 ജൂലൈ മുതൽ 2007 ജൂലൈ വരെ ഒരു വർഷം ഭൂമിയെ വലം വെച്ചിരുന്നു. ഇത്തരം പ്രതിഭാസങ്ങൾ ബഹിരാകാശ പഠനത്തിന് പുതിയ വഴികൾ തുറക്കുന്നു. Also Read: