Headlines

Entertainment

ചിരഞ്ജീവിയുടെ ‘വിശ്വംഭര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; 2025 ജനുവരിയില്‍ റിലീസ്

ചിരഞ്ജീവിയുടെ ‘വിശ്വംഭര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; 2025 ജനുവരിയില്‍ റിലീസ്

ചിരഞ്ജീവി നായകനായി അണിയറയിലൊരുങ്ങുന്ന വിശ്വംഭര എന്ന ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിരഞ്ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ പോസ്റ്റര്‍ പുറത്തുവിട്ടത്. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ വസിഷ്ഠയാണ് ഈ സോഷ്യോ-ഫാന്റസി എന്റര്‍റ്റൈനര്‍ രചിച്ചു സംവിധാനം ചെയ്യുന്നത്. യു വി ക്രിയേഷന്‍സാണ് ഈ മാസ്സ് ചിത്രത്തിന്റെ നിര്‍മ്മാണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിംബിസാര എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വസിഷ്ഠ ഒരുക്കുന്ന വിശ്വംഭര, മികച്ച വിഎഫ്എക്സ്, വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍, ഹൃദയസ്പര്‍ശിയായ ഡ്രാമ എന്നിവകൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവിക്കൊപ്പം തൃഷ കൃഷ്ണന്‍, അഷിക രംഗനാഥ്, കുനാല്‍ കപൂര്‍, സുര്‍ഭി, ഇഷ ചൗള എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്. 2025 ജനുവരി 10 ന് ഈ ചിത്രം ആഗോള റിലീസായെത്തും.

വിക്രം, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ഫാന്റസി ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രത്തിന്റെ സാങ്കേതിക വിദഗ്ധരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഛോട്ടാ കെ നായിഡു ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ എം. എം. കീരവാണി സംഗീതം ഒരുക്കും. കോട്ടഗിരി വെങ്കടേശ്വര റാവു എഡിറ്റിംഗ് നിര്‍വഹിക്കും. എ. എസ്. പ്രകാശ് പ്രൊഡക്ഷന്‍ ഡിസൈനറായും ഫസ്റ്റ് ഷോ മാര്‍ക്കറ്റിംഗ് നിര്‍വഹിക്കും. ശബരി പിആര്‍ഒ ആയും പ്രവര്‍ത്തിക്കും.

Story Highlights: Chiranjeevi’s big-budget Telugu film Vishwambhara’s first look poster released on his birthday

More Headlines

അപകടത്തിനു ശേഷവും അവാർഡ് നേടിയ മനു മഞ്ജിത്തിന്റെ അനുഭവക്കുറിപ്പ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്
പ്രമുഖ കൊറിയോഗ്രാഫർ ജാനി മാസ്റ്റർക്കെതിരെ ലൈംഗിക പീഡന പരാതി; 21കാരി രംഗത്ത്
ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു; 18 വയസ്സിൽ താഴെയുള്ളവർക്ക് 'ടീൻ അക്കൗണ്ടുകൾ'
തൃശ്ശൂരിലെ പുലിക്കളി ഇന്ന്; ഏഴ് ടീമുകൾ പങ്കെടുക്കും; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
തിരുവോണത്തിന് മലയാളികൾക്കായി രജനികാന്തിന്റെ സ്റ്റൈലൻ ഡാൻസ്; വൈറലായി വിഡിയോ
കൊൽക്കത്തയിൽ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം; തെരുവിൽ നൃത്തവുമായി നടി മോക്ഷ സെൻ ഗുപ്ത
ആൻ അഗസ്റ്റിൻ പങ്കുവെച്ച പഴയകാല ചിത്രം: മോഹൻലാലിനൊപ്പം ഗമയിൽ
ആരാധകന്റെ മോശം പെരുമാറ്റം: ഷാക്കിറ വേദി വിട്ടിറങ്ങി

Related posts

Leave a Reply

Required fields are marked *