Headlines

Sports

ചാമ്പ്യൻസ് ട്രോഫി: പാകിസ്താനിലേക്ക് ഇന്ത്യൻ ടീം പോകില്ല, ബിസിസിഐ നിലപാട് കടുപ്പിച്ചു

ചാമ്പ്യൻസ് ട്രോഫി: പാകിസ്താനിലേക്ക് ഇന്ത്യൻ ടീം പോകില്ല, ബിസിസിഐ നിലപാട് കടുപ്പിച്ചു

ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിസിസിഐ ഈ തീരുമാനം എടുത്തതായാണ് വിവരം. ദുബായിലോ ശ്രീലങ്കയിലോ മത്സരങ്ങൾ നടത്തണമെന്ന് ഐസിസിയോട് ബിസിസിഐ ആവശ്യപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഏഷ്യാ കപ്പിന്റെ മാതൃകയിൽ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് രീതിയിൽ നടത്തണമെന്നാണ് ബിസിസിഐയുടെ നിലപാട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിസിസിഐയുടെ എതിർപ്പിനെ തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ലാഹോറിൽ മാത്രം നടത്താമെന്ന നിർദേശം പാക് ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവെച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ ആയിരുന്നു ഈ നിർദേശം. എന്നാൽ ഇതിനോടും ബിസിസിഐ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. 2008 ന് ശേഷം ഇന്ത്യ പാക്കിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല. രാഷ്ട്രീയ കാരണങ്ങളാലാണ് ഇത്തരത്തിലൊരു നിലപാട് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത്.

അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് പാകിസ്താനിൽ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് നടക്കുന്നത്. മത്സരക്രമം പാക് ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് കൈമാറിയിട്ടുണ്ട്. ഇതനുസരിച്ച് മാർച്ച് ഒന്നിന് ലാഹോറിലാണ് ഇന്ത്യ-പാകിസ്താൻ മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ മത്സരം നടക്കുമോ എന്നത് അനിശ്ചിതത്വത്തിലാണ്.

More Headlines

ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ കുട്ടികൾ ഐ.എസ്.എൽ താരങ്ങളുടെ കൈപിടിച്ച് കളത്തിലിറങ്ങി
ഡയമണ്ട് ലീഗ് ഫൈനൽസിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം; സ്വർണം നഷ്ടമായത് 1 സെന്റീമീറ്റർ വ്യത്യാസത്തിന്
ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്ന്; എതിരാളികൾ പഞ്ചാബ് എഫ്സി

Related posts