ഛത്തീസ്ഗഡിലെ ഒപി ജിന്ഡാല് യൂണിവേഴ്സിറ്റിയില് നിന്നുള്ള ഒരു വീഡിയോ സോഷ്യല്മീഡിയയില് വൈറലായിരിക്കുകയാണ്. ഗോവിന്ദയുടെ ‘യുപി വാല തുംക’ എന്ന ക്ലാസിക് ബോളിവുഡ് പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന് കുട്ടികളുടെ കൂടെ നൃത്തം ചെയ്യുന്നതാണ് ഈ വീഡിയോയില് കാണാന് കഴിയുന്നത്. ആദര്ശ് ആഗ് എന്ന ഇന്സ്റ്റാഗ്രാം ഉപയോക്താവാണ് ഈ ക്ലിപ്പ് പങ്കുവച്ചത്. വീഡിയോയില്, ആദ്യം ഒരു വിദ്യാര്ത്ഥി നൃത്തം ചെയ്യാനായി എത്തുന്നു. തുടര്ന്ന് അധ്യാപകനെ സ്റ്റേജിലേക്ക് വിളിക്കുകയും ഇരുവരും ചേര്ന്ന് നൃത്തം ചെയ്യുകയും ചെയ്യുന്നു. നൃത്തത്തിനിടെ അധ്യാപകന് തന്റെ കൈയിലിരുന്ന കൂളിംഗ് ഗ്ലാസ് ധരിച്ചപ്പോള് വിദ്യാര്ത്ഥികള് ഒന്നടങ്കം കൈയടിക്കുന്നതും കേള്ക്കാം. ഇരുവരും കറുത്ത പാന്റും ഷര്ട്ടുമാണ് ധരിച്ചിരുന്നത്. ഈ വീഡിയോ സോഷ്യല്മീഡിയയില് വലിയ പ്രചാരം നേടിയിരിക്കുകയാണ്. ഏതാണ്ട് 90 ലക്ഷത്തിന് മുകളില് ആളുകള് വീഡിയോ കണ്ടപ്പോള് 12 ലക്ഷത്തോളം പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്. അധ്യാപകന്റെയും വിദ്യാര്ത്ഥിയുടെയും ഊര്ജ്ജസ്വലമായ നൃത്തവും അവരുടെ ആത്മവിശ്വാസവും കാണികളെ ആകര്ഷിച്ചിരിക്കുന്നു.
View this post on Instagram
Story Highlights: Viral video of teacher dancing with students to Bollywood song at OP Jindal University, Chhattisgarh gains over 9 million views and 1.2 million likes on social media.