മലപ്പുറത്ത് സെമികണ്ടക്ടര്‍ യൂണിറ്റ് സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ്; പ്രധാന പ്ലാന്റ് ഗുജറാത്തില്‍

Anjana

Tata semiconductor unit Malappuram

മലപ്പുറത്തെ ഒഴൂരില്‍ സെമികണ്ടക്ടര്‍ യൂണിറ്റ് നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചതായി ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ വെളിപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, പദ്ധതി പ്രകാരമുള്ള പ്രധാന പ്ലാന്റ് ഗുജറാത്തിലെ ധോലേറയിലായിരിക്കും സ്ഥാപിക്കുക.

തായ്‌വാന്‍ പവര്‍ ചിപ്പ് മാനുഫാക്ചറിങ് സെമി കണ്ടക്ടര്‍ കമ്പനിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കരാര്‍ പ്രകാരം, പദ്ധതിയുടെ രൂപകല്‍പ്പന, നിര്‍മാണ പിന്തുണ എന്നിവയെല്ലാം തായ്‌വാന്‍ കമ്പനി നിര്‍വഹിക്കും. ഗുജറാത്തിലെ പ്ലാന്റിനായി വിവിധ സാങ്കേതികവിദ്യകളും എന്‍ഞ്ചിനീയറിങ് പിന്തുണയും ഈ കമ്പനി നല്‍കുമെന്നും അറിയിച്ചു. ധാബോലില്‍ സ്ഥാപിക്കുന്ന സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ സംവിധാനം അഞ്ച് വ്യത്യസ്ത സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

91000 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഇതുവഴി പ്രത്യക്ഷമായും പരോക്ഷമായും 20000 ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സാങ്കേതിക മേഖലയിലെ മുന്നേറ്റത്തിനും വലിയ സംഭാവന നല്‍കുമെന്ന് വിലയിരുത്തപ്പെടുന്നു.

Story Highlights: Tata Group to establish semiconductor unit in Malappuram, Kerala, alongside major plant in Gujarat

Leave a Comment