ടാറ്റ ഫുട്ബോള് അക്കാദമി 15 വയസ്സിന് താഴെയുള്ളവര്ക്കായി സെലക്ഷന് ട്രയല് നടത്തുന്നു

നിവ ലേഖകൻ

Tata Football Academy selection trials

ടാറ്റ ഫുട്ബോള് അക്കാദമി അവരുടെ ഭാവി താരങ്ങളെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 15 വയസ്സിന് താഴെയുള്ള ആണ്കുട്ടികള്ക്കാണ് ഈ അവസരം. 2011 ജനുവരി ഒന്നിനും 2012 ഡിസംബര് 31നും ഇടയില് ജനിച്ചവര്ക്ക് അപേക്ഷിക്കാം. ഈ മാസം 31 വരെ www.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

fcjamshedpur. com എന്ന വെബ്സൈറ്റ് വഴി അപേക്ഷ നല്കാവുന്നതാണ്. അപേക്ഷയോടൊപ്പം ജനനസര്ട്ടിഫിക്കറ്റ്, ആധാര്കാര്ഡ്, പാസ്പോര്ട്ട് സൈസ് ഫോട്ടോ എന്നിവയും സമര്പ്പിക്കേണ്ടതാണ്. ഓപ്പണ് ട്രയല്സിലൂടെയാണ് യോഗ്യരായവരെ കണ്ടെത്തുക.

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് നാല് വര്ഷത്തെ സ്കോളര്ഷിപ്പോടെ താമസിച്ച് പരിശീലനം നടത്താനുള്ള അവസരം ലഭിക്കും. പരിശീലനത്തിന്റെ ഭാഗമായി താരങ്ങള്ക്ക് ജംഷഡ്പൂര് എഫ്സിയുടെ യൂത്ത് ടീമുകളില് കളിക്കാനും, ജാര്ഖണ്ഡിനെയും രാജ്യത്തെയും പ്രതിനിധീകരിച്ച് കളിക്കാനുമുള്ള അവസരം ലഭിക്കും. താരങ്ങളുടെ വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും ടാറ്റ അക്കാദമി നല്കും. 1987-ല് സ്ഥാപിതമായ ടാറ്റ ഫുട്ബോള് അക്കാദമി (ടി.

എഫ്. എ) രാജ്യത്തെ ഫുട്ബോള് പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ച് പ്രഫഷനല് ഫുട്ബോളിലേക്ക് എത്തിക്കുന്നതില് നിര്ണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രണയ് ഹാല്ഡര്, ഉദാന്ത സിംഗ്, സുബ്രതാ പോള്, നോയല് വില്സണ്, റോബിന് സിംഗ്, നാരായണ് ദാസ്, കാള്ട്ടണ് ചാപ്മാന്, റെനെഡി സിംഗ്, മഹേഷ് ഗാവ്ലി തുടങ്ങിയ പ്രമുഖ താരങ്ങള് ഈ അക്കാദമി വഴിയാണ് ഉയര്ന്നുവന്നത്. അക്കാദമിയില് കളി പഠിച്ചതിന് ശേഷം അവരുടെ തന്നെ ക്ലബ് ആയ ജംഷഡ്പൂര് എഫ്സിയുടെ ജൂനിയര് ടീമിലേക്ക് എത്തിപ്പെടാനുള്ള അവസരവും ഉണ്ട്.

Story Highlights: Tata Football Academy invites applications for selection trials for under-15 boys

Related Posts
കലിംഗ സൂപ്പർ കപ്പ് ഫൈനൽ: ഇന്ന് ഗോവയും ജംഷഡ്പൂരും ഏറ്റുമുട്ടും
Super Cup Final

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ന് കലിംഗ സൂപ്പർ കപ്പ് ഫൈനൽ മത്സരം. Read more

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അക്കാദമി സെലക്ഷൻ ട്രയൽസ് ഏപ്രിൽ 17, 18 തീയതികളിൽ
Kerala Blasters FC Academy Trials

ഏപ്രിൽ 17, 18 തീയതികളിൽ വടക്കാഞ്ചേരിയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അക്കാദമി സെലക്ഷൻ Read more

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ്-ജംഷഡ്പൂർ മത്സരം സമനിലയിൽ
Kerala Blasters FC

കൊച്ചിയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂർ എഫ്സിയും തമ്മിൽ സമനില Read more

ഐഎസ്എല്ലിൽ ഇന്ന് ബ്ലാസ്റ്റേഴ്സ് – ജംഷഡ്പൂർ പോരാട്ടം; ആശ്വാസ ജയം തേടി മഞ്ഞപ്പട
Kerala Blasters

കൊച്ചിയിൽ ഇന്ന് വൈകുന്നേരം 7.30ന് കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂർ എഫ്സിയും ഏറ്റുമുട്ടും. പ്ലേ Read more

ഐഎസ്എല്: പുതിയ പരിശീലകന്റെ കീഴിലെ ആദ്യ എവേ മത്സരത്തില് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു
Kerala Blasters ISL

ഐഎസ്എല്ലില് ജംഷഡ്പൂര് എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് 1-0ന് പരാജയപ്പെട്ടു. പ്രതീക് ചൗധരിയുടെ Read more

മെസിയുടെ പാതയിൽ മകൻ തിയാഗോ; റൊസാരിയോയിൽ അരങ്ങേറ്റം കുറിച്ച് കുഞ്ഞു മെസി
Thiago Messi football debut

ലയണൽ മെസിയുടെ മകൻ തിയാഗോ മെസി റൊസാരിയോയിൽ ഫുട്ബോൾ അരങ്ങേറ്റം കുറിച്ചു. ഇന്റർ Read more

Leave a Comment