തമിഴ്നാട്ടിലെ ഇറോഡിലെ തലവടി ഗ്രാമത്തിൽ ദീപാവലി ആഘോഷത്തിന് വിചിത്രമായ സമാപനമാണ് കുറിക്കുന്നത്. ഏകദേശം 300 വർഷം പഴക്കമുള്ള ഈ ആചാരത്തിൽ, ഗ്രാമവാസികൾ പരസ്പരം ചാണകം വാരി എറിയുന്നു. ഇന്ത്യ ടുഡേയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ദീപാവലി കഴിഞ്ഞ് നാലാം ദിവസം സമീപത്തെ ബിരേശ്വര ക്ഷേത്രത്തിലാണ് ഈ ആചാരം നടക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കന്നുകാലികളുടെ ചാണകം ശേഖരിച്ച് കുഴിയിൽ നിറയ്ക്കുന്നു. ഈ കുഴിയിൽ നിന്നാണ് പണ്ട് ഒരു ശിവലിംഗം കണ്ടെത്തിയത്, അത് ഇപ്പോൾ ബീരേശ്വരർ ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു.
ചടങ്ങ് പൂർത്തിയാകുമ്പോൾ, ചാണകം ഗ്രാമവാസികൾക്കിടയിൽ വിതരണം ചെയ്യുകയും, അവർ അത് കൃഷിക്ക് പോഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് വർഷത്തിലെ വിളവ് സമ്പുഷ്ടമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കർണാടകയുടെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള ഗുമതപുര ഗ്രാമത്തിലും സമാന രീതിയിലുള്ള ആഘോഷമുണ്ട്. കർണാടകയിൽ ഇത് ‘ഗോരെഹബ്ബ’ എന്ന പേരിൽ അറിയപ്പെടുന്നു.
Story Highlights: Tamil Nadu village marks end of Diwali with unique cow dung throwing ritual