വീട്ടിലെ പട്ടിക്കുട്ടികളുടെ മരണം: ഭർത്താവിന്റെ കുറ്റപ്പെടുത്തലിനെ തുടർന്ന് പോലീസുകാരി ജീവനൊടുക്കി

നിവ ലേഖകൻ

Tamil Nadu policewoman suicide

തമിഴ്നാട് ചെങ്കല്പ്പേട്ട് ഓള് വിമന് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്സ്റ്റബിള് ഡി. ഗിരിജ കാഞ്ചീപുരത്തെ വീട്ടില് തൂങ്ങിമരിച്ച സംഭവം ശനിയാഴ്ച രാത്രിയാണ് നടന്നത്. വീട്ടിലെ പട്ടിക്കുട്ടികള് ചത്തതിന്റെ പേരില് ഭര്ത്താവ് കുറ്റപ്പെടുത്തുകയും വഴക്കുപറയുകയും ചെയ്തതിനെത്തുടര്ന്നാണ് പോലീസുകാരി ജീവനൊടുക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇവരുടെ വീട്ടിലെ വളര്ത്തുനായ അടുത്തിടെ കുഞ്ഞുങ്ങള്ക്ക് ജന്മം നല്കിയിരുന്നു. കഴിഞ്ഞദിവസം ഇതില് രണ്ട് പട്ടിക്കുഞ്ഞുങ്ങള് വീടിന് സമീപത്തെ അഴുക്കുചാലില് വീണ് ചത്തു. രാത്രി ഭാര്യയെ ഫോണില്വിളിച്ച ദിഗേശ്വരന് ഗിരിജയെ ഇതിന്റെപേരില് കുറ്റപ്പെടുത്തി.

ഗിരിജയുടെ ശ്രദ്ധക്കുറവാണ് പട്ടിക്കുഞ്ഞുങ്ങള് അപകടത്തില്പ്പെടാന് കാരണമെന്നായിരുന്നു ദിഗേശ്വരന്റെ വാദം. ദിഗേശ്വരന് വീണ്ടും ഭാര്യയെ ഫോണില്വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ദിഗേശ്വരന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

തുടര്ന്ന് ബന്ധുക്കള് വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ഗിരിജയെ തൂങ്ങിമരിച്ചനിലയില് കണ്ടെത്തിയത്. സംഭവത്തില് കാഞ്ചീപുരം പോലീസ് കേസെടുത്തു. 20 വര്ഷം മുന്പാണ് ഇരുവരും വിവാഹിതരായത്.

  തമിഴ്നാട് വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് കരടി; പുലിയല്ലെന്ന് സ്ഥിരീകരണം

കുട്ടികളില്ലാത്ത ദമ്പതിമാര് ഏറെ വര്ഷങ്ങളായി ഒരു നായയെ വളര്ത്തിയിരുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള് ‘ദിശ’ ഹെല്പ് ലൈനില് വിളിക്കുക.

Story Highlights: Tamil Nadu policewoman commits suicide after argument with husband over death of pet puppies

Related Posts
ദാദ്ര നഗർ ഹവേലിയിൽ ഭാര്യ ഉപേക്ഷിച്ചതിനെ തുടർന്ന് ഭിന്നശേഷിക്കാരായ രണ്ട് മക്കളെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
Dadra Nagar suicide

ദാദ്ര നഗർ ഹവേലിയിൽ ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് ഭിന്നശേഷിക്കാരായ രണ്ട് മക്കളെ കൊലപ്പെടുത്തി Read more

വിഴുപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു
plus one student death

വിഴുപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ സ്കൂളിലെ Read more

തമിഴ്നാട് വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് കരടി; പുലിയല്ലെന്ന് സ്ഥിരീകരണം

തമിഴ്നാട് വാൽപ്പാറയിൽ എട്ട് വയസ്സുകാരനെ ആക്രമിച്ചത് കരടിയാണെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പും ഡോക്ടർമാരും നടത്തിയ Read more

കോതമംഗലം ആത്മഹത്യ കേസ്: കൂടുതൽ പേരെ പ്രതിചേർക്കാൻ സാധ്യത

കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ സാധ്യത. പ്രതി Read more

വാൽപ്പാറയിൽ പുലി ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടു വയസ്സുകാരന്റെ പോസ്റ്റ്മോർട്ടം ഇന്ന്

തമിഴ്നാട് വാൽപ്പാറയിൽ പുലി ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അസം Read more

തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും പുലി ആക്രമണം; എട്ട് വയസ്സുകാരൻ കൊല്ലപ്പെട്ടു
Valparai leopard attack

തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും പുലി ആക്രമണം. അസം സ്വദേശിയായ എട്ട് വയസ്സുകാരൻ നൂറിൻ Read more

  വിഴുപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
journalist suicide case

തിരുവനന്തപുരത്ത് സർക്കാർ ഓഫീസിൽ മാധ്യമപ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയാള മനോരമ Read more

ശമ്പളമില്ലാത്തതിൽ മനംനൊന്ത് അധ്യാപകന്റെ ഭർത്താവ് ജീവനൊടുക്കി
Salary Issue Suicide

എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളമില്ലാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. Read more

പത്തനംതിട്ടയിൽ പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Police officer suicide

പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസർ ആനന്ദ ഹരിപ്രസാദിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച Read more

Leave a Comment