ശബരിമല സന്നിധാനത്തെ സൗകര്യങ്ങൾ അഭിനന്ദനാർഹം: തമിഴ്നാട് മന്ത്രി പി കെ ശേഖർ ബാബു

Anjana

Sabarimala arrangements

മണ്ഡലം മകരവിളക്ക് മഹോത്സവത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല സന്നിധാനത്തിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ ഭക്തർക്ക് സുഖകരമായ ദർശനം നടത്താൻ പര്യാപ്തമാണെന്ന് തമിഴ്നാട് ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു അഭിപ്രായപ്പെട്ടു. സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയ ക്രമീകരണങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധനു മാസപ്പുലരിയിൽ നിർമ്മാല്യദർശനത്തിനെത്തിയ മന്ത്രി ഗണപതി ഹോമത്തിലും പങ്കെടുത്തു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മന്ത്രി ശബരിമലയിലെത്തിയത്. അദ്ദേഹത്തോടൊപ്പം ഭാര്യ ശാന്തിയും മക്കളായ വിഘ്നേഷും ജയസിംഹനും ഉണ്ടായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, ശബരിമലയിൽ പോലീസിന്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 36 സി.ഐമാരും 105 എസ്.ഐ, എഎസ്ഐമാരും 1375 സിവിൽ പോലീസ് ഓഫീസർമാരുമാണ് തിങ്കളാഴ്ച ചുമതലയേറ്റത്. ഡിവൈഎസ്പിമാർക്കും പോലീസ് ഇൻസ്പെക്ടർമാർക്കും സ്പെഷ്യൽ ഓഫീസർ ദേവസ്വം കോംപ്ലക്സ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രത്യേക നിർദ്ദേശങ്ങൾ നൽകി.

വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ നാലാമത്തെ ബാച്ച് പോലീസ് സേനയ്ക്ക് സ്പെഷൽ ഓഫീസർ, ജോയിൻറ് സ്പെഷൽ ഓഫീസർ, അസിസ്റ്റൻറ് സ്പെഷ്യൽ ഓഫീസർ എന്നിവർ ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി. സന്നിധാനം പൊലീസ് സ്പെഷൽ ഓഫീസറായ ബി കൃഷ്ണകുമാർ (എസ് പി റെയിൽവേ പോലീസ്), ജോയിന്റ് സ്പെഷ്യൽ ഓഫീസർ ഉമേഷ് ഗോയൽ (മാനന്തവാടി എ.എസ്.പി), അസി. സ്പെഷൽ ഓഫീസറായ ടി.എൻ സജീവ് (അഡീഷണൽ എസ്.പി വയനാട്) എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിന്റെ പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.

Story Highlights: Tamil Nadu Minister P K Sekar Babu praises arrangements at Sabarimala for Mandalam-Makaravilakku festival

Leave a Comment