തമിഴ്നാട്ടിലെ പല ജില്ലകളിലും ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 16 ജില്ലകളിൽ ഓറഞ്ച് അലർട്ടും 15 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെങ്കാശി, തിരുനെൽവേലി ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ഡാമുകളിലെ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഇന്നലെ കുറ്റാലത്ത് മലവെള്ളപ്പാച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. തെങ്കാശിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഇന്നും നിരോധിച്ചിരിക്കുകയാണ്. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ചെന്നൈയിലെ കത്തിപ്പാറ, പൂനമല്ലി, പോരൂർ, മധുരവോയൽ, വ്യാസർപാടി തുടങ്ങിയ പ്രദേശങ്ങളിലും നഗരപ്രാന്തങ്ങളിലും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് വാഹനഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം, വില്ലുപുരം എന്നിവിടങ്ങളിലും കാവേരി ഡെൽറ്റ മേഖലയിലെ ചില പ്രദേശങ്ങളിലും ഇന്നലെ രാത്രി കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക സാഹചര്യമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
Story Highlights: Heavy rains continue to lash various districts of Tamil Nadu, with orange and yellow alerts issued.