ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിയാകുമോ? സൂചന നല്കി മുഖ്യമന്ത്രി സ്റ്റാലിന്

നിവ ലേഖകൻ

Udhayanidhi Stalin Deputy CM

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് തന്റെ മകനും നിലവില് കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ ഉദയനിഥി സ്റ്റാലിന് ഉപമുഖ്യമന്ത്രി പദത്തിലേക്ക് എത്തിയേക്കുമെന്ന സൂചനകള് നല്കി. അമേരിക്കയില് നിന്നും തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ സൂചന നല്കിയത്. മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയായി, “നിങ്ങള് മനസില് വിചാരിക്കുന്ന കാര്യങ്ങള് സംഭവിക്കുന്ന സാഹചര്യമുണ്ടാകും” എന്നായിരുന്നു എം കെ സ്റ്റാലിന്റെ പരാമര്ശം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുന്പ് പലപ്പോഴും ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സമയം ആയില്ലെന്ന് സ്റ്റാലിന് പറഞ്ഞിരുന്നു. എന്നാല് ഇപ്പോള് അദ്ദേഹം പറഞ്ഞത്, “ഡിഎംകെ പറഞ്ഞ കാര്യങ്ങള് ചെയ്യും. ചെയ്യുന്ന കാര്യങ്ങള് മാത്രമേ പറയൂ.

നിങ്ങള് മനസില് ആഗ്രഹിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകും” എന്നാണ്. നേരത്തെ ഓഗസ്റ്റ് 22ന് മുമ്പ് ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങള് ശക്തമായിരുന്നു. ജനുവരിയിലും സമാന രീതിയില് ഉദയനിധിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് വാദങ്ങള് പ്രചരിച്ചിരുന്നെങ്കിലും സ്റ്റാലിന് അതെല്ലാം തള്ളുകയായിരുന്നു.

  മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് അനുമതി നൽകി സുപ്രീംകോടതി

തമിഴ്നാട്ടിലേക്ക് നിക്ഷേപം തേടിയായിരുന്നു എം കെ സ്റ്റാലിന്റെ യുഎസ് സന്ദര്ശനം. അമേരിക്കന് സന്ദര്ശനം വന് വിജയമായിരുന്നെന്നും 7618 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ കമ്പനികളുമായി 7618 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടെന്നും ഇതിലൂടെ 11,516 പേര്ക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശനിക്ഷേപത്തെ കുറിച്ചുള്ള വാഗ്ദാനങ്ങള് 100 ശതമാനം യഥാര്ത്ഥ്യമാക്കുമെന്നും അദ്ദേഹം വിവരിച്ചു.

Story Highlights: Tamil Nadu CM MK Stalin hints at son Udhayanidhi Stalin’s potential appointment as Deputy CM, following successful US investment trip.

Related Posts
മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് അനുമതി നൽകി സുപ്രീംകോടതി
Mullaperiyar dam repairs

മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപ്പണികൾ നടത്താൻ തമിഴ്നാടിന് സുപ്രീംകോടതിയുടെ അനുമതി. കേരളത്തിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ Read more

  ഇന്ത്യയിൽ നിർമ്മാണ ഫാക്ടറിയുമായി വിൻഫാസ്റ്റ്; ജൂണിൽ പ്ലാന്റ് തുറക്കും
കനത്ത മഴയിൽ ബെംഗളൂരുവിൽ വെള്ളക്കെട്ട്; തമിഴ്നാട്ടിലും മഴ മുന്നറിയിപ്പ്
Bengaluru rain alert

ബെംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ Read more

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്നാട്; ജലനിരപ്പ് 152 അടിയായി ഉയർത്താമെന്നും സത്യവാങ്മൂലം
Mullaperiyar dam safety

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. Read more

ഇന്ത്യയിൽ നിർമ്മാണ ഫാക്ടറിയുമായി വിൻഫാസ്റ്റ്; ജൂണിൽ പ്ലാന്റ് തുറക്കും
VinFast India plant

വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി Read more

ഈറോഡിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; 10 പവൻ സ്വർണം കവർന്നു
Erode couple murder

ഈറോഡിൽ രാമസ്വാമി (75), ഭാര്യ ഭാക്കിയമ്മാൾ (65) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി. Read more

ശിവകാശിയിൽ പടക്കശാല സ്ഫോടനം: മൂന്ന് സ്ത്രീ തൊഴിലാളികൾ മരിച്ചു
Sivakasi firecracker explosion

ശിവകാശിയിലെ സ്റ്റാൻഡേർഡ് ഫയർവർക്ക്സ് എന്ന പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് സ്ത്രീ Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
സുപ്രീംകോടതി വിമർശനം: സെന്തിൽ ബാലാജി രാജിവയ്ക്കുമോ?
Senthil Balaji resignation

സുപ്രീം കോടതിയുടെ വിമർശനത്തെ തുടർന്ന് തമിഴ്നാട് വൈദ്യുതി മന്ത്രി വി. സെന്തിൽ ബാലാജി Read more

മന്ത്രിസ്ഥാനം ഒഴിയണം, അല്ലെങ്കിൽ ജാമ്യം റദ്ദാക്കും: സെന്തിൽ ബാലാജിയോട് സുപ്രിംകോടതി
Senthil Balaji bail

അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം വീണ്ടും മന്ത്രിയായതിനെതിരെ സുപ്രിംകോടതി സെന്തിൽ ബാലാജിയെ വിമർശിച്ചു. Read more

കെ. പൊൻമുടിക്കെതിരെ കേസെടുക്കാൻ മദ്രാസ് ഹൈക്കോടതി നിർദേശം
K Ponmudy Controversy

സ്ത്രീകളെയും ഹിന്ദു ദൈവങ്ങളെയും കുറിച്ചുള്ള വിവാദ പരാമർശങ്ങൾക്ക് തമിഴ്നാട് മന്ത്രി കെ. പൊൻമുടിക്കെതിരെ Read more

തമിഴ്നാട് ഗവർണർ വി.സി.മാരുടെ യോഗം വിളിച്ചു; ഉപരാഷ്ട്രപതി മുഖ്യാതിഥി
Tamil Nadu Governor VCs meeting

തമിഴ്നാട്ടിലെ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗം ഗവർണർ ആർ.എൻ. രവി വിളിച്ചു കൂട്ടി. Read more

Leave a Comment