വിജയ്യുടെ പാർട്ടി കൊടിക്കെതിരെ ബിഎസ്പിയുടെ പരാതി; ആന ചിഹ്നം നീക്കം ചെയ്യണമെന്ന് ആവശ്യം

നിവ ലേഖകൻ

Vijay TVK party flag controversy

തെന്നിന്ത്യൻ സൂപ്പർതാരം വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്കെതിരെ ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) തമിഴ്നാട് ഘടകം പരാതി നൽകി. പാർട്ടിയുടെ കൊടിയിൽ നിന്ന് ആനകളെ നീക്കണമെന്നാണ് ബിഎസ്പിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട പരാതി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് നേതാക്കൾ കൈമാറി. തങ്ങളുടെ പാർട്ടി കൊടിയിലും ആന ചിഹ്നം ഉപയോഗിക്കുന്നുണ്ടെന്നും ഇത് ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും ബിഎസ്പി പ്രതിനിധികൾ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടിവികെ പതാകയിൽ നിന്ന് ആനകളെ മാറ്റണം, അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. ചുവപ്പും മഞ്ഞയും നിറത്തിൽ വാക പൂവും ഇരുവശങ്ങളിലായി രണ്ട് ആനകളുമാണ് ടിവികെ കൊടിയിൽ ഉള്ളത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പേരിൽ പാർട്ടി പ്രഖ്യാപിച്ചത്. ഇതിനായി പാർട്ടി ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി രജിസ്റ്റർ ചെയ്തു.

2026ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ വിജയ് അറിയിച്ചിരുന്നു. പാർട്ടി പതാകയും, പാർട്ടി പതാകയെ പരിചയപ്പെടുത്തുന്ന ഗാനവും വിജയ് പുറത്തുവിട്ടിരുന്നു. ‘എന്റെ ഹൃദയത്തിൽ ജീവിക്കുന്ന സഖാക്കളെ, ഓരോ ദിവസവും ചരിത്രത്തിൽ ഒരു പുതിയ ദിശയും പുതിയ ശക്തിയുമായി മാറുകയാണെങ്കിൽ, അത് വലിയ അനുഗ്രഹമാണ്. ദൈവവും പ്രകൃതിയും നമുക്കായി നിശ്ചയിച്ച ദിവസം ആഗസ്റ്റ് 22 ആണ്.

നമ്മുടെ തമിഴക വെട്രി കഴകത്തിന്റെ പ്രധാന ദിനം. പാർട്ടി പതാക അവതരിപ്പിക്കുന്ന ദിവസം. തമിഴ്നാടിന്റെ ക്ഷേമത്തിനായി ഞങ്ങൾ പ്രവർത്തിക്കും. നമ്മുടെ പാർട്ടി ആസ്ഥാനത്ത്, നമ്മുടെ സംസ്ഥാനത്തിന്റെ പ്രതീകമായി മാറുന്ന വിജയ പതാക ഉയർത്തുകയും, പാർട്ടി പതാക ഗാനം ആലപിക്കുകയും ചെയ്യുന്നതായി അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

നമ്മുടെ പതാക രാജ്യമെമ്പാടും പറക്കും. ഇനി മുതൽ തമിഴ്നാട് നന്നാവും. വിജയം സുനിശ്ചിതമാണ്. ‘ എന്നായിരുന്നു വിജയുടെ പ്രസ്താവന.

Story Highlights: Tamil Nadu BSP files complaint with poll panel over actor Vijay’s party flag

Related Posts
ഐപിഎസ് പേരിൽ വോട്ട് തേടി; ആർ.ശ്രീലേഖയ്ക്കെതിരെ കൂടുതൽ നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ
R Sreelekha case

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ നടപടിക്ക് Read more

തദ്ദേശ തിരഞ്ഞെടുപ്പ്: അവസാനഘട്ട തയ്യാറെടുപ്പുകളുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
local body elections

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനായുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലേക്ക് കടന്നു. Read more

കേരളത്തിൽ എസ്ഐആർ നടപടി തുടരാമെന്ന് സുപ്രീംകോടതി; സർക്കാർ ജീവനക്കാരെ ഉപയോഗിക്കരുത്
SIR procedures in Kerala

കേരളത്തിൽ എസ്ഐആർ നടപടികൾ തുടരാമെന്ന് സുപ്രീംകോടതി അറിയിച്ചു. എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാരെ Read more

എസ്ഐആർ നടപടികൾ തടസ്സമില്ലാതെ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ
Kerala SIR process

കേരളത്തിലെ എസ്ഐആറിനെതിരായ ഹർജികളിൽ സുപ്രീം കോടതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. Read more

എസ്ഐആർ സമയപരിധി നീട്ടിയതില് പ്രതികരണവുമായി രത്തന് ഖേല്കര്
SIR deadline extension

എസ്ഐആർ സമയപരിധി നീട്ടിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ Read more

കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ SIR സമയപരിധി നീട്ടി; ഡിസംബർ 16 വരെ അപേക്ഷിക്കാം
voter list update

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലെ എസ്ഐആർ സമയപരിധി ഡിസംബർ Read more

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
election paid leave

സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോട് കൂടിയ അവധി Read more

പത്തനംതിട്ട നഗരസഭയിൽ ഒരു വീട്ടിൽ 226 വോട്ടർമാരെന്ന് സിപിഐഎം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
Pathanamthitta voter list issue

പത്തനംതിട്ട നഗരസഭയിലെ ഒന്നാം വാർഡിൽ ഒരു വീട്ടിൽ 226 പേർക്ക് വോട്ട് എന്ന Read more

എ.ഐ.എ.ഡി.എം.കെ മുൻ മന്ത്രി കെ.എ.സെങ്കോട്ടയ്യൻ ടി.വി.കെയിൽ ചേർന്നു
KA Sengottaiyan joins TVK

എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മന്ത്രി കെ.എ. സെങ്കോട്ടയ്യൻ ടി.വി.കെയിൽ ചേർന്നു. പാർട്ടി Read more

പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ വിജയ്; എംഎൽഎ സ്ഥാനം രാജിവെച്ച് കെ.എ. സെங்கோ collision
Puducherry road show

തമിഴക വെട്രികഴകം അധ്യക്ഷൻ വിജയ് പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ അനുമതി തേടി. Read more

Leave a Comment