Headlines

Terrorism

5000 ത്തോളം ഐഎസ് തടവുകാരെ മോചിപ്പിച്ച് താലിബാൻ.

ഐഎസ് തടവുകാരെ മോചിപ്പിച്ച് താലിബാൻ
Photo Credit: Reuters

കാബൂൾ: അഫ്ഗാനിസ്താനിൽ ജയിലിലുണ്ടായിരുന്ന തടവുകാരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന 5000 ത്തോളം തടവുകാരെയാണ്  താലിബാൻ മോചിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഐഎസ്, അൽഖായിദ തീവ്രവാദികളാണ് ഇതിൽ ഏറിയ പങ്കും. മോചിതരായ തടവുകാരിൽ ഐഎസ്സിൽ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചു.

21 പേരാണ് ഇന്ത്യയിൽ നിന്ന് ഐഎസിൽ ചേരാൻ  പോയത്. കേരളത്തിൽ നിന്ന്  പോയ നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിപ്പിച്ചവരിലുള്ളതെന്നാണ് വിവരം. 

@Joicy

ഇവർ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇന്റലിജൻസ് കരുതുന്നത്. അതിനാൽ കനത്ത ജാഗ്രതയായിരിക്കും അതിർത്തികളിലും തുറമുഖങ്ങളിലുമുണ്ടാവുക.

ഭീകരസംഘടനയായ ഐ.എസിൽ ചേരാൻ 2016-ലാണ് ഭർത്താവ് പാലക്കാട് സ്വദേശി ബെക്സനോടൊപ്പം നിമിഷ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാൻ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താൻ തയ്യാറായിരുന്നു. എന്നാൽ, രാജ്യസുരക്ഷ കണക്കിലെടുത്ത് ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

Story highlight: Taliban released Prisoners including ISIS terrorists from Afghan jails.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ നിര്‍ത്തിവച്ച് താലിബാന്‍; ആശങ്കയില്‍ യുഎന്‍
ജമ്മു കശ്മീരിൽ തീവ്രവാദം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത് കോൺഗ്രസ്-എൻസി സഖ്യമെന്ന് അമിത് ഷാ
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെ കർശന നിയമങ്ങൾ: ചാരപ്പണിക്ക് സ്ത്രീകളെ തന്നെ നിയോഗിച്ച് താലിബാൻ
താലിബാൻ ഭരണം മൂന്നു വർഷം പിന്നിട്ടു: അഫ്ഗാനിസ്താനിൽ മാറ്റമില്ലാത്ത അവസ്ഥ
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു
പാക്കിസ്ഥാനിലെ പഞ്ചാബിൽ ഐഎസ് കമാൻഡർ അടക്കം മൂന്ന് ഭീകരർ പിടിയിൽ
ഒളിംപിക്സിന് മുന്നോടിയായി പാരീസിൽ റെയിൽ ശൃംഖലയ്ക്കെതിരെ നടന്ന ആക്രമണം: അന്വേഷണം പല തലത്തിൽ
ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; പാക് ഭീകരൻ വധിക്കപ്പെട്ടു

Related posts