ജർമൻ മാധ്യമപ്രവർത്തകന്റെ ബന്ധുവിനെ താലിബാൻ വധിച്ചു.

Anjana

മാധ്യമപ്രവർത്തകന്റെ ബന്ധുവിനെ താലിബാൻ വധിച്ചു
മാധ്യമപ്രവർത്തകന്റെ ബന്ധുവിനെ താലിബാൻ വധിച്ചു

അഫ്ഗാനിസ്ഥാന്റെ അധികാരം കൈയടക്കിയ താലിബാൻ ജർമൻ മാധ്യമ പ്രവർത്തകന്റെ ബന്ധുവിനെയടക്കം വധിച്ചതായി റിപ്പോർട്ട്. ഇയാൾക്കായി വീടുകൾ കയറിയിറങ്ങി തിരച്ചിൽ നടത്തിയതായും റിപ്പോർട്ടുണ്ട്.

ജർമൻ പബ്ലിക് ബ്രോഡ്കാസ്റ്റർ പുറത്തുവിട്ട റിപ്പോർട്ടിൽ കൂടെ ഉണ്ടായിരുന്നവർക്ക് മാരകമായി പരിക്കേറ്റതായും അറിയിച്ചു. മാധ്യമപ്രവർത്തകരോടും കുടുംബത്തോടുള്ള താലിബാന്റെ സമീപനം സംഭവത്തിൽ നിന്നും വ്യക്തമാണെന്ന് ഡിഡബ്ള്യു ഡയറക്ടർ ജനറൽ പീറ്റർ ലിംബോർഗ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാധ്യമ പ്രവർത്തകർക്കുള്ള തിരച്ചിൽ താലിബാൻ തുടരുകയാണെന്നാണ് സൂചന.
ഡിഡബ്ള്യുവുമായി ബന്ധപ്പെട്ട പല മാധ്യമ പ്രവർത്തകരുടെയും വീടുകളിൽ താലിബാൻ പരിശോധന തുടരുകയാണ്. അതേസമയം മാധ്യമപ്രവർത്തകർക്ക് മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുമെന്നും എതിരാളികൾക്ക് പൊതുമാപ്പ് നൽകുമെന്നുമായിരുന്നു താലിബാൻ ഉറപ്പ് നൽകിയത്.

Story Highlights: Taliban killed DW Journalist’s Relative