
കാബൂൾ:പിതാവ് അഫ്ഗാന് പ്രതിരോധ സേനയില് അംഗമാണെന്ന സംശയത്തെ തുടര്ന്ന് മകനെ താലിബാന് വധിച്ചുവെന്ന് റിപ്പോര്ട്ട്. അഫ്ഗാനിസ്ഥാനിലെ തഖര് പ്രവിശ്യയിലാണ് സംഭവം. സ്വതന്ത്ര മാധ്യമമായ പഞ്ച്ശീര് ഒബ്സര്വറാണ് സംഭവ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പിതാവ് അഫ്ഗാന് പ്രതിരോധ സേനയില് ചേര്ന്നതിനെ തുടര്ന്ന് കുഞ്ഞിനെ താലിബാന് വധശിക്ഷക്ക് വിധേയമാക്കിയെന്നാണ് റിപ്പോര്ട്ടില് പറയുന്നത്. കുഞ്ഞിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്തുവിട്ടിട്ടില്ല. പഞ്ച്ശീർ ഒബ്സർവർ പങ്കുവെച്ച ട്വീറ്റിൽ തെരുവിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയേയും സമീപത്തിരുന്ന് മറ്റ് മൂന്ന് കുട്ടികൾ കരയുന്നതും കാണാം.
Story highlight : taliban kill child after father suspected of being resistance force member