Headlines

World

സ്‌കൂളുകള്‍ തുറന്നത് ആണ്‍കുട്ടികള്‍ക്കു മാത്രം; പെണ്‍കുട്ടികൾക്ക് വിലക്കുമായി താലിബാൻ.

പെണ്‍കുട്ടികൾക്ക് സ്കൂളുകളിൽ വിലക്കുമായി താലിബാൻ
Photo Credit: WANA via REUTERS

കാബൂൾ : അഫ്ഗാനിൽ ശനിയാഴ്ച ആണ്‍കുട്ടികള്‍ക്കു മാത്രമായി സ്‌കൂള്‍ തുറന്നു. ഒരു മാസത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നപ്പോൾ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തില്‍നിന്നും പെണ്‍കുട്ടികളെ വിലക്കിയിരിക്കുകയാണ് താലിബാന്‍.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

7 മുതല്‍ 12 വരെയുള്ള ആണ്‍കുട്ടികള്‍ക്കുവേണ്ടിയാണ്  ക്ലാസുകള്‍ പുനരാരംഭിച്ചത്. മുഴുവൻ ആൺകുട്ടികളായ വിദ്യാർത്ഥികളും പുരുഷ അധ്യാപകരും വിദ്യാലയങ്ങളില്‍ എത്തിച്ചേരണമെന്നാണ് വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രാലയം നൽകിയ അറിയിപ്പ്.

എന്നാൽ താലിബാൻ അധികാരമേറ്റ ശേഷം മുതൽ വീടുകളില്‍ കഴിയുന്ന വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും കാര്യം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവിൽ സൂചിപ്പിച്ചിട്ടില്ല.

സര്‍വകലാശാലാ പഠനത്തിനായി പെൺകുട്ടികളെ അനുവദിക്കുമെന്ന് താലിബാന്‍ ആവശ്യപ്പെടുമ്പോഴും അതിലൊരു അർഥമില്ലാത്ത തരത്തിൽ സെക്കന്‍ഡറി വിദ്യാഭ്യാസം പെൺകുട്ടികൾക്ക് നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് വിദ്യാഭ്യാസവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ താലിബാന്‍ നടപടികള്‍ സ്ത്രീകൾക്കു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സൂചനയാണ് നൽകുന്നത്.

വനിതാകാര്യ മന്ത്രാലയത്തിന്റെ കെട്ടിടം മറ്റൊരു മന്ത്രാലയത്തിനു കൈമാറുകയും വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കുന്നതില്‍ വനിതാ ജീവനക്കാര്‍ക്കു താലിബാൻ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അവിടേയ്‌ക്ക് പുരുഷന്മാർക്ക് പ്രവേശനം നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു.

Story highlight : Taliban ban girls from secondary education in Afghan.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts